തീയ്യേറ്ററില്‍ ഫുഡ് കൊണ്ടുപോവാന്‍ അനുവദിക്കണം എന്നാലെ മലയാള സിനിമ ഓടുള്ളു; നടി ഷീല

180

ഒറ്റവാക്കിൽ പറഞ്ഞാൽ മലയാള സിനിമ ഇപ്പോൾ പരാജയം നേരിട്ട് കൊണ്ടിരിക്കുകയാണ്. ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്തു തീയേറ്ററുകളിൽ കുറേ ദിവസം തുടരുന്നുള്ളു. ഈ അടുത്ത് റിലീസ് ചെയ്തതിൽ ഇപ്പോഴും പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ് . ഇടയ്ക്ക് ജയിലർ, ലിയോ തുടങ്ങിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോഴും തിയേറ്ററിൽ ആൾക്കൂട്ടം ഉണ്ടാവാറുണ്ട്.

Advertisements

എന്നാൽ മറ്റു പല ചിത്രങ്ങളുടെയും കാര്യത്തിൽ ഇത് കാണുന്നില്ല. ഇതിനിടെ സിനിമ റിവ്യൂ നേരത്തെ നൽകുന്നതു കൊണ്ടാണ് മലയാള സിനിമയ്ക്ക് ആളുകൾ കയറാത്തത് എന്ന തരത്തിലുള്ള ചർച്ച നടന്നു. മലയാള സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് ഇത് ചൂണ്ടിക്കാട്ടിയത്. ചില സിനിമ പ്രവർത്തകർ കേസ് കൊടുക്കുകയും ചെയ്തു.

എന്നാൽ സിനിമകൾ ഓടാത്തതിന്റെ പിന്നിൽ തീയേറ്ററിൽ ഫുഡ് കൊണ്ടുപോകാൻ അനുവദിക്കാത്തതാണെന്ന് ഇപ്പോൾ നടി ഷീല പറയുന്നു. തീയറ്ററിൽ ഫുഡ് കൊണ്ടുപോകാൻ പാടില്ല എന്നത് എനിക്ക് വളരെ എതിർപ്പുള്ള കാര്യമാണ് , അവിടെ ചോറും കറിയും കൊണ്ടുപോകേണ്ട . എന്തേലും പോപ്കോണോ ബിസ്‌ക്കറ്റോ വെള്ളമോ കൊണ്ടുപോകാമല്ലോ.

ഇത് അനുവദിക്കാത്തതാണ് ആളുകൾ തിയേറ്ററിൽ വരാതിരിക്കാനും സിനിമ ഓടാതിരിക്കാനും കാരണം ഷീല പറഞ്ഞു.

also readമലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മമ്മൂട്ടിയുടെ ടര്‍ബോയുടെ പ്രത്യേകതകള്‍ അറിഞ്ഞോ

Advertisement