വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സനിമയില്‍ നിറസാന്നിധ്യമാണ് നടി ഷീല. പഴയകാലത്ത് പ്രേം നസീര്‍, സത്യന്‍, മധു ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ്.
മലയാള സിനിമയില്‍ കരുത്തുറ്റ നിരവധി നായിക കഥാപാത്രങ്ങളെ ഷീല അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയില്‍ ഒരു ഇടവേളയെടുത്ത ഷീല ഏറെ നാളുകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കായിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.
പിന്നീട് വീണ്ടും മലയാള സിനിമയില്‍ സജീവമായ ഷീല ദിലീപിന് ഒപ്പം മിസ്റ്റര്‍ മരുകനിലും മോഹന്‍ലാലിന് ഒപ്പം സ്‌നേഹവീട്ടിലും അഭിനയിച്ചിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് ഷീല. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഷീല.
Also Read: പുതിയ വിശേഷം പങ്കുവെച്ച് നീലക്കുയിലിലെ റാണി, ആരാധകര്‍ പറയുന്നത് കേട്ടോ
സിനിമയില്‍ താന്‍ എല്ലാ വേഷങ്ങളും ചെയ്തു. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും എല്ലാം താന്‍ അഭിനയിച്ചുവെന്നും ഇനി തനിക്കൊരു ജന്മമില്ലെന്നും ഷീല പറയുന്നു. അതേസമയം, തന്റെ ഭര്‍ത്താവിനെക്കുറിച്ച് താന്‍ എവിടെയും പറഞ്ഞില്ലെന്നും ഇപ്പോള്‍ പറയാമെന്ന് തോന്നിയെന്നും ഷീല പറയുന്നു.
രവിചന്ദ്രനാണ് എന്റെ മകന്റെ അച്ഛന്‍. അദ്ദേഹം ഒത്തിരി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 250 ദിവസങ്ങളില്‍ ഓടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷേ മദ്യപാനം അദ്ദേഹത്തിന്റെ ജീവിതവും സിനിമാജീവിതവും തകര്‍ത്തുവെന്ന് ഷീല പറയുന്നു.
ഓമന’ എന്ന ചിത്രത്തില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ സംവിധായകന്‍ ജെഡി തൊട്ടാന്‍ ആണ് തങ്ങളുടെ വിവാഹകാര്യം ആദ്യം എടുത്തിട്ടത്. ‘ ഭാര്യ നിങ്ങളെ വിട്ട് പോയി, ഷീലാമ്മയും ഇപ്പോള്‍ തനിച്ചാണ്.എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന് അദ്ദേഹം രവിചന്ദ്രനോട് ചോദിച്ചുവെന്ന് ഷീല കൂട്ടിച്ചേര്‍ത്തു.
അങ്ങനെ പലരും നിര്‍ബന്ധിച്ചിട്ടാണ് കല്യാണം നടന്നത്. എന്നാല്‍ ആ വിവാഹബന്ധം താന്‍ ഒട്ടും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും പോലെ ആയിരുന്നില്ല. മകന്‍ ജനിച്ചതിന് ശേഷം അദ്ദേഹ തനിക്കൊപ്പം ജീവിച്ചിരുന്നില്ല, മറ്റൊരു വീട്ടിലായിരുന്നുവെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന് അറിയുന്നതെന്നും അങ്ങനെ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും നടി പറയുന്നു.