നിത്യഹരിത നായകന്‍ നസീര്‍ ആണെങ്കില്‍ മലയാളികളെ സംബന്ധിച്ചിടത്തോളം നിത്ഹരിത നായികയാണ് ഷീല. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവും തിരക്കുള്ള നായികനടിയായിരുന്നു അവര്‍. പിന്നീട് വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ട് നില്ക്കുകയായിരുന്നു.
നസീര്‍ സാറിനൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നടിയായി തിളങ്ങാന്‍ ഭാഗ്യം ലഭിച്ചവരാണവര്‍. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്.
അതിന് ശേഷം ഏതാനും സിനിമകളില്‍ അഭിനയിച്ചു. ഷീലയുടെ കരിയറില്‍ ഒത്തിരി ഉയര്‍ച്ചകളുണ്ടെങ്കിലും അവരുടെ വ്യക്തിജീവിതത്തില്‍ തകര്‍ച്ചകളായിരുന്നു കൂടുതലും. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഷീല.
അഭിനയിക്കുകയാണെങ്കിലും ഈ ജീവിതത്തില്‍ താന്‍ ഒത്തിരി വേഷങ്ങള്‍ ചെയ്തു. അതുകൊണ്ട് തനിക്ക് ഇനി പുനര്‍ജന്മം ഉണ്ടാവില്ലെന്നും തന്റെ മകന്റെ അച്ഛനെ പറ്റി താന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ രവിചന്ദ്രനെ പറ്റി പറയാമെന്ന് തോന്നുന്നുവെന്നും ഷീല പറയുന്നു.
അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാറായിരുന്നു. തമിഴ് സിനിമയില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. പ്‌ക്ഷേ മദ്യപാനം അദ്ദേഹത്തിന്റെ അഭിനയജീവിതം തകര്‍ത്തുവെന്നും ഭാര്യയും കുട്ടികളുമുള്ള അദ്ദേഹം വിവാഹമോചിതനായിരുന്നുവെന്നും ഓമന എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുമ്പോവാണ് തങ്ങള്‍ പരിചയപ്പെട്ടതും വിവാഹത്തെ പറ്റി ആലോചിച്ചതുമെന്നും ഷീല
പറയുന്നു.
അദ്ദേഹവുമായുള്ള വിവാഹത്തിന് ശേഷം താന്‍ ആഗ്രഹിച്ച ജീവിതമായിരുന്നില്ല കിട്ടിയത്. ഒരു മകന്‍ ജനിച്ചതിന് ശേഷം അയാള്‍ തനിക്കൊപ്പം താമസിച്ചില്ലെന്നും അതിന് ശേഷമാണ് അയാള്‍ക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നതെന്നും അങ്ങനെ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും ഷീല പറയുന്നു.