മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടമാരില്‍ ഒരാളാണ് ഷീല. വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലം മുതല്‍തന്നെ ഷീല ചലച്ചിത്ര രംഗത്ത് ഉള്ള താരമാണ്.
പ്രേം നസീര്‍, സത്യന്‍, അടക്കമുളളവരുടെ കാലത്തെ സൂപ്പര്‍ നായിക ആയിരുന്നു ഷീല. ഇപ്പോഴും മലയാള സിനിമയില്‍ അമ്മ വേഷത്തിലും മറ്റുമായി സജീവമാണ് ഷീല. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഷീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മനുഷ്യരോട് ഒത്തിരി മനുഷ്യത്വമുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് അദ്ദേഹത്തെ ഒത്തിരി ഇഷ്ടമാണെന്നും തനിക്കും ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും എന്നാല്‍ അതൊന്നും പദവികള്‍ക്ക് വേണ്ടിയല്ലെന്നും ഷീല പറയുന്നു.
തന്റെ കുടുംബം കോണ്‍ഗ്രസായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ കോണ്‍ഗ്രസിനോടായിരുന്നു സ്‌നേഹമെന്നും ഉമ്മന്‍ചാണ്ടിയെയും വലിയ ഇഷ്ടമാണെന്നും തനിക്ക് കലാകാരന്മാരെയും ഒത്തിരി ഇഷ്ടമാണെന്നും ഷൂല തുറന്നുപറഞ്ഞു.
ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരിക്കല്‍ പിണറായി വിജയനെ കണ്ടിരുന്നു. മുണ്ടുമുടുത്ത് ഒരാള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്നും ഒരു പുസ്തക കടയില്‍ പോയി പുസ്തകം മറിച്ച് നോക്കുന്നതും കണ്ടുവെന്നും ശരിക്കും നോക്കിയപ്പോഴാണ് അത് നമ്മുടെ മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞതെന്നംു താന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ പോയില്ലെന്നും ഷീല പറയുന്നു.