മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പ്രിയയര്‍ശന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയാണ് അഭിമന്യു. ഈ ചിത്രത്തിലെ ‘രാമായണക്കാറ്റേ’ എന്ന ഹിറ്റ് ഗാനം മലയാളികള്‍ ഒരിക്കലും മറക്കില്ല. ഗാനരംഗത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള നടി ഷര്‍മിലിയുടെ പ്രകടനം ആരും മറക്കില്ല.
എംടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷര്‍മ്മിലി പിന്നീട് ഗ്ലാമര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് താരം.
നാല്‍പ്പത്തിയെട്ടാം വയസ്സില്‍ അമ്മയാവാന്‍ ഒരുങ്ങുകയാണ് ഷര്‍മിലി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിവാഹം 40ാം വയസ്സിലാണെന്നും ഐടി പ്രൊഫഷണലും വക്കീലുമാണ് തന്റെ ഭര്‍ത്താവെന്നും ഷര്‍മിലി പറയുന്നു.
കുടുംബ ജീവിതത്തിന് ഒരിക്കലും പ്രായം ഒരു പ്രശ്‌നമല്ലെന്ന് ഷര്‍മിലിയെ അഭിനന്ദിച്ചുകൊണ്ട് നടി വനിത പറഞ്ഞു. തന്നെ അഭിനയത്തിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പിക്കുന്നത് തന്റെ ഭര്‍ത്താവാണെന്നും തന്റേത് അതിസുന്ദരമായ വിവാഹജീവിതമാണെന്നും ഷര്‍മിലി പറയുന്നു.
ഇനി അഭിനയത്തിലേക്ക് പെട്ടെന്ന് വരുന്നില്ല. ഒരു കുട്ടിയായതിന് ശേഷമേ തിരിച്ചുവരുന്നുള്ളൂവെന്നും തനിക്ക് നാല്‍പ്പത് വയസ്സിന് ശേഷമാണ് ദൈവം നല്ലൊരു ജീവിതം തന്നതെന്നും ഷര്‍മിലി കൂട്ടിച്ചേര്‍ത്തു.