=മലയാളത്തിന്റെ ക്ലാസിക് സംവിധായകന്‍ ആയിരുന്നു പി പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച സൂപ്പര്‍ നായിക ആയിരുന്നു നടി ശാരി. നടിക്ക് ആ പേര് കൊടുത്തതും പി പത്മരാജന്‍ തന്നെ ആയിരുന്നു. കലാമുല്യവും അഭിനയ പ്രാധാന്യവും ഉള്ള നിരവധി സിനിമകളില്‍ താരം നായികയായി വേഷമിട്ടു.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല എന്നീ ചിത്രങ്ങില്‍ നായികയായി അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ചവെച്ചത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. 1986 ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് ശാരി ആയിരുന്നു. വെള്ളാരം കണ്ണുള്ള സുന്ദരിയായ ശാരിയെ മലയാളി പ്രേക്ഷകര്‍ അതോടെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ശാരി.
ഈ സിനിമയിലെ പല സീനുകളും തനിക്ക് ചെയ്യാന്‍ മടിയായിരുന്നു. കാര്‍ത്തികയ്ക്ക് ഒപ്പമായിരുന്നു താന്‍ അഭിനയിച്ചുകൊണ്ടിരുന്നത്. ചിത്രത്തില്‍ സ്‌കൂളില്‍ നിന്നും ടൂര്‍ പോവുമ്പോള്‍ താനും കാര്‍ത്തികയും ഒളിച്ചോടുന്ന ഒരു സീനുണ്ടെന്നും യൂണിഫോം അഴിച്ച് ടീ ഷര്‍ട്ട് ഇടുന്ന സീന്‍ എടുക്കുമ്പോള്‍ തനിക്ക് നാണമായിരുന്നുവെന്നും അഞ്ച് ടേക്ക് വരെ എടുത്തിട്ടുണ്ടെന്നും ശാരി പറയുന്നു.
ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടൊന്നും ആരും കേട്ടില്ലെന്നും ആ പ്രായത്തില്‍ അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ നാണം തോന്നുന്നത് സ്വാഭാവികമല്ലേ എന്നും ശാരി പറയുന്നു. ചുറ്റും ഒത്തിരി പേരുള്ളത് കൊണ്ടായിരുന്നു തനിക്ക് നാണവും മടിയും തോന്നിയതെന്നും പക്ഷേ പത്മരാജന്‍ സര്‍ തന്നെക്കൊണ്ട് ആ സീന്‍ ചെയ്യിപ്പിച്ചുവെന്നും ശാരി കൂട്ടിച്ചേര്‍ത്തു.