എനിക്ക് 60 വയസ്സ് ആവാറായി പക്ഷേ, പ്രായം ഒരു നമ്പര്‍ മാത്രം; നടി ശാന്തി കൃഷ്ണ പറയുന്നു

311

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. ഒത്തിരി സിനിമകളില്‍ നായികയായി എത്തിയ നടി ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. കിങ് ഓഫ് കൊത്ത എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലും താരം അമ്മ വേഷമാണ് ചെയ്യ്തിരിക്കുന്നത്.

Advertisements

തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ചാണ് നടി പറയുന്നത്. 75 വയസ്സുള്ള കഥാപാത്രം എന്നത് ഒരു ചലഞ്ച് ആയിട്ടാണ് താന്‍ കാണുന്നതെന്നും ശാന്തികൃഷ്ണ പറയുന്നു. ഇപ്പോള്‍ എനിക്ക് 60 വയസ്സ് ആവാറായി പക്ഷേ, പ്രായം ഒരു നമ്പര്‍ എന്ന് പറയും പോലെയാണ്.

Also readഭാര്യയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് വിജയ് ബാബു, ശക്തിയുടെ നെടുംതൂണായതിന് നന്ദിയെന്ന് താരം, ആശംസകള്‍ കൊണ്ട് മൂടി ആരാധകരും

അതേസമയം താന്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരുന്നു എന്നും എന്നാല്‍ പോസിറ്റിവിറ്റി നമ്മള്‍ തന്നെ ക്രിയേറ്റ് ചെയ്യേണ്ട കാര്യമാണെന്ന് ശാന്തികൃഷ്ണ പറഞ്ഞു.

Also readഇത് പണിയാകുമെന്ന് ഭാര്യ പറഞ്ഞിരുന്നു , തിരിച്ച് വീട്ടില്‍ വന്നപ്പോഴും അവള്‍ ചോദിച്ചു; തന്റെ ലുക്കിനെ കുറിച്ച് വിനയ് ഫോര്‍ട്ട്
അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടയാണ് ശാന്തി കൃഷ്ണ. 1994ല്‍ റിലീസായ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം 1992-ല്‍ റിലീസായ സവിധം എന്ന ചിത്രത്തിലെ അഭിനയത്തിന് ശാന്തി കൃഷ്ണയ്ക്ക് ലഭിച്ചു.

1976ല്‍ റിലീസായ ഹോമകുണ്ഡം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി ശാന്തി. 1981-ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു താരം.

 

 

Advertisement