സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ശാന്തി വില്യംസ്. നിലവില്‍ അമ്മ വേഷങ്ങളിലാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്. ഒരു നടി എന്നതിലുപരി മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും, സംവിധായകനുമായിരുന്ന വില്യംസിന്റെ സഹധര്‍മ്മിണി കൂടിയാണ് അവര്‍.
പലപ്പോഴും പല അഭിമുഖങ്ങളിലായി തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ശാന്തിയോട് ഇഷ്ടം തോന്നിയ വില്യംസ് അവരുടെ അച്ഛനേയും, അവരേയും ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്.ശാന്തിയുടെ 20 ആം വയസ്സിലാണ് വില്യംസുമായുള്ള വിവാഹം കഴിയുന്നത്.
അന്ന് വില്യംസിന് 46 വയസ്സ് പ്രായമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി. വിവാഹം കഴിയുന്നത് വരെ നല്ല സ്വഭാവമായിരുന്നു വില്യംസിനെന്നും എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സ്വഭാവം മാറിയെന്നും വര്‍ക്ക് ടെന്‍ഷനൊക്കെ തന്നോട് തീര്‍ക്കാന്‍ തുടങ്ങിയെന്നും ശാന്തി പറയുന്നു.
25 വര്‍ഷത്തോളം ദാമ്പത്യ ജീവിതം മുന്നോട്ട് പോയി. ആ കാലത്തെ കുറിച്ച് തനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും സിനിമയില്‍ നിന്നും നേടിയെടുത്തതെല്ലാം സിനിമയില്‍ തന്നെ നല്കിയാളാണ് വില്യംസ് എന്നും ഒരു സമയത്ത് 5 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്നും എന്നാല്‍ 86 മുതല്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം പരാജയമായിരുന്നുവെന്നും ശാന്തി പറയുന്നു.
വില്യംസിന് വയ്യാതായപ്പോഴാണ് താന്‍ സിനിമയിലേക്ക് തിരിച്ചെത്തി. തനിക്ക് കിട്ടുന്ന പണമെല്ലാം വില്യംസിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നു. ദാരിദ്രത്തിന്റെ അങ്ങേയറ്റം വരെ കണ്ടിരുന്നുവെന്നും കടംകയറി, സമ്പാദ്യമൊന്നുമില്ലായിരുന്നതിനാല് വീടടക്കം ജപ്തിയില്‍ പോയെന്നും ശാന്തി പറയുന്നു.