തെന്നിന്ത്യയിലാകെ ലക്ഷക്കണക്കിന് ആരാധകരെ വാരിക്കൂട്ടിയ യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്റെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു.
കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. സിനിമാ പ്രേമികള്‍ക്ക് ഈ ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായ കിങ് ഓഫ് കൊത്തയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് ജോഷിയാണ്. ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ശാന്തി കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മാലതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരുടെയും സ്വീറ്റ് ഹാര്‍ട്ടാണ്, തന്റേയുമെന്നും ശാന്തി കൃഷ്ണ പറയുന്നു.
കൗരവന്‍ എന്ന ചിത്രത്തില്‍ ജോഷി സാറിന്റെയും മമ്മൂക്കയുടെയും തിലകന്റെ കൂടെയും താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്ന് കിംഗ് ഓഫ് കൊത്തയില്‍ അഭിനയിക്കുമ്പോള്‍ അഭിലാഷ് ജോഷി, ദുല്‍ഖര്‍ സല്‍മാന്‍, ഷമ്മി തിലകന്‍ തുടങ്ങി രണ്ടാമത്തെ തലമുറയ്‌ക്കൊപ്പമാണ് താന്‍ ജോലി ചെയ്തതെന്നും ശാന്തി കൃഷ്ണ പറയുന്നു.
കൊത്ത എന്നത് ഒരു ദുല്‍ഖര്‍ ചിത്രമാണ്. താന്‍ ചിത്രത്തില്‍ ഒരു ചെറിയ വേഷമാണ് ചെയ്യുന്നതെന്നും അതില്‍ ഒത്തിരി സന്തോഷം തോന്നുന്നുവെന്നും ദുല്‍ഖറിനൊപ്പം ഒരു പടം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.