റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.
പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല. മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.
അതേ സമയം തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് നടിക്ക്. സൂപ്പര്‍താരം ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് പലതവണ ഷംന കാസിം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയായി ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.
താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരന്‍. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഷംന ഖാസിം.
തന്റെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്റെ വിവാഹം എപ്പോഴാണെന്ന് എല്ലാവരെയും അറിയിക്കുമെന്നും ഷംന പറയുന്നു. നേരത്തെ ഷാനിദുമായുള്ള ഷംനയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.