ഞാന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയല്ല, പക്ഷേ നിങ്ങള്‍ എന്നെ ആരാധിച്ചു, എന്നിലെ ഏറ്റവും മികച്ചതിനെ മാത്രം കണ്ടു, ഷംന ഖാസിം വിവാഹശേഷം പങ്കുവെച്ച കുറിപ്പ് വൈറല്‍

597

റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല. മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.

Also Read: ഇനി ഒരിക്കലും ഒന്നിച്ച് അഭിനയിക്കില്ല, അഭിനയം എന്താണ് ജീവിതം എന്താണെന്ന് ഇപ്പോള്‍ രണ്ടാള്‍ക്കും അറിയം, തുറന്നുപറഞ്ഞ് ജിഷിനും വരദയും

രണ്ടുദിവസം മുമ്പായിരുന്നു താരത്തിന്റെ വിവാഹം. വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ്. ലളിതമായ നിക്കാഹ് ചടങ്ങുകള്‍ക്ക് പിന്നാലെ അത്യാഡംബര വിവാഹമാണ് താരത്തിന്റേത്. ദുബായില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.

കണ്ണൂരിലെ പരമ്പരാഗത മുസ്ലിം വധുവായി തലയില്‍ തട്ടമിട്ട് സാരിയണിഞ്ഞാണ് ഷംന എത്തിയത്. നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് മലയാളി വധുവായും ലളിതമായ അഭരണങ്ങളും ആഡംബര ലെഹങ്കയണിഞ്ഞും ഷംന വിവാഹവേദിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Also Read; പല സ്വഭാവമുള്ളവരായിരുന്നു ഒപ്പം, ഒരു പ്രശ്‌നങ്ങളിലേക്കും എത്തിനോക്കാന്‍ പോയില്ല, ഞാന്‍ അവിടെ നിന്നും ഇറങ്ങിയപ്പോഴായിരുന്നു കൂടുതല്‍ പ്രശ്‌നങ്ങളും, തെസ്‌നി ഖാന്‍ പറയുന്നു

വിവാഹശേഷം ഷംന ഭര്‍ത്താവിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു നല്ല ഇണയുടെ എല്ലാ സ്വഭാവങ്ങളും തനിക്കില്ലെന്നും പക്ഷേ പക്ഷേ നിങ്ങള്‍ ഒരിക്കലും തന്നില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ഷംന പറയുന്നു.

താന്‍ ആരാണെന്ന് അറിഞ്ഞ് തന്നെ ആരാധിച്ചുവെന്നും ഒരിക്കലും തന്നെ മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും ഭര്‍ത്താവിനെക്കുറിച്ച് ഷംന പറയുന്നു. താന്‍ എപ്പോഴും കൂടെയുണ്ടാവുമെന്നും കുറിപ്പിലൂടെ ഷംന ഭര്‍ത്താവിന് ഉറപ്പുനല്‍കുന്നുമുണ്ട്. ഷംനയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement