മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍.
ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.
സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്. അടുത്തിടെയായിരുന്നു താരം വിവാഹമോചിതയായത്.
ഇപ്പോഴിതാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് ജീവിതത്തില്‍ കൂട്ടുവേണമെന്ന് തോന്നിയപ്പോള്‍ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആ തീരുമാനം തെറ്റായിപ്പോയി എ്ന്ന് മനസ്സിലാക്കിയതെന്നും ശാലു മേനോന്‍ പറയുന്നു.
തന്റെ ജീവിതം നൃത്തുവുമായി ബന്ധപ്പെട്ടതായിരുന്നു. അതുകൊണ്ട് പരിപാടിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ ഒത്തിരി വൈകുമെന്നും അദ്ദേഹത്തിന് അതിനോടൊന്നും യോജിക്കാന്‍ പറ്റുമായിരുന്നില്ലെന്നും താന്‍ ഇക്കാര്യങ്ങളെല്ലാം വിവാഹത്തിന് മുമ്പേ പറഞ്ഞുമനസ്സിലാക്കിയിരുന്നുവെന്നും താരം പറയുന്നു.
വിവാഹത്തിന് ശേഷം അദ്ദേഹത്തിന് ഇക്കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴായിരുന്നു താന്‍ വിവാഹമോചനത്തെ കുറിച്ച് ചിന്തിച്ചതെന്നും ഒരുമിച്ച് പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയുന്നത് തന്നെയാണ് നല്ലതെന്നും താരം പറയുന്നു.