നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന് ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.
നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാലു മേനോന്
സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്ക്രീനില്‍ ഏറെ ശ്രദ്ധേയ ആയ താരം ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരരമ്പരയായ കറുത്തമുത്ത് സീരിയലിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവ് ആണ് നടത്തിയത്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു എത്തിയിരുന്നു.
ഇപ്പോഴിതാ ശാലു മേനോന് നടന് ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പലരും പലതും പറയുന്നുണ്ടെങ്കിലും ദിലീപിനെ കുറിച്ചുള്ള റൂമേര്സില് താന്‍ വിശ്വസിക്കുന്നില്ലെന്നും ശരിയായ കാര്യം ദൈവത്തിന് മാത്രമേ അറിയൂ എന്നും താരം പറയുന്നു.
താനും ജയിലില്‍ കഴിഞ്ഞതാണെന്നും എന്തിനാണ് ജയിലില്‍ കഴിയേണ്ടി വന്നതെന്ന് അറിഞ്ഞിട്ട് പോലുമില്ലെന്നും അതുപോലെ തന്നെയായിരിക്കും ദിലീപേട്ടന്റെ കാര്യങ്ങളെന്നും ശാലു പറയുന്നു. ദിലീപേട്ടനെ കുറിച്ച് പലരും തന്നോട് ചോദിച്ചുവെന്നും എല്ലാവരോടും തനിക്ക് ഒന്നും അറിയില്ലെന്നും പറയില്ലെന്നുമാണ് പറഞ്ഞതെന്നും ശാലു പറയുന്നു.
തനിക്ക് ഇഷ്ടമുള്ള നടനാണ് ദിലീപേട്ടന്. അദ്ദേഹത്തിന്റെ കൂടെ താന്‍ ഒരു പടം ചെയ്തിരുന്നുവെന്നും എന്നാല്‍ കുറച്ച് അഭിനയിച്ച ശേഷം തിരിച്ചുപോന്നുവെന്നും ഒരു സാഹചര്യം ഉണ്ടായത് കൊണ്ടാണ് അതില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതെന്നും ശാലു പറയുന്നു. ഇന്നും താന്‍ ദിലീപേട്ടന്റെ പടങ്ങള്‍ ഇരുന്ന് കാണാറുണ്ടെന്നും ശാലു കൂട്ടിച്ചേര്‍ത്തു.