തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയപ്പെട്ടദാരദമ്പതികളുടെ ലിസ്റ്റില്‍ കാലങ്ങളായി ഇടം പിടിച്ചിരിക്കുന്നവരാണ് ശാലിനിയും. അജിത്തും. ബാല താരമായി വളര്‍ന്ന് മലയാളത്തിലും, തമിഴിലും തന്റെ അഭിനയ മികവ് കാഴ്ച്ചവെച്ച നടിയാണ് ശാലിനി.
കുട്ടിക്കാലം മുതലേ തന്നെ ശാലിനിക്ക് ആരാധകരേറെയായിരുന്നു. മലയാള സിനിമയില്‍ ബേബി ശാലിനി എന്ന പേര് സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. വളര്‍ന്ന് നായികയായപ്പോഴും ശാലിനിക്ക് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചില്ല.
അനിയത്തി പ്രാവ് എന്ന ചിത്രത്തിലെ മിനിക്ക് ഇന്നും ആരാധകരേറെയാണ്. ഈ ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളത്തില്‍ അഭിനയിച്ചത്. ഇതിന് ശേഷം ഒത്തിരി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. അഭിനയത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു അജിത്തുമായുള്ള വിവാഹം. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്.
അടുത്തകാലത്താണ് ശാലിനി സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ശാലിനിയുടെ ഫോട്ടോകളാണ് വൈറലാവുന്നത്. സഹോദരി ശ്യാമിലിയുടെ ആദ്യ സോളോ ആര്‍ട്ട് ഷോയായ ഷീ കാണാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു ശാലിനി.
മക്കളായ ആദ്വിക്കും അനൗഷ്കയും ശാലിനിക്കൊപ്പം ഉണ്ടായിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പ്രതികരിച്ചത്. പലരും സോ ക്യൂട്ട് എന്നാണ് പറയുന്നത്.