ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.
എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്. സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നത്.
അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണിപ്പോള്‍. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ശാലിനി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
താന്‍ രണ്ടാംവിവാഹ വിവരം പങ്കുവെച്ചപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിട്ടിയത് ആശംസകളായിരുന്നുവെന്നും ഒത്തിരി സന്തോഷവതിയാണെന്നും ശാലിനി പറയുന്നു. വിവാഹശേഷം ജോലി ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നു.
വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൈരളി ടിവിക്ക് വേണ്ടി സംവിധായകന്‍ കമല്‍ സാറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയെന്നും അമൃത മാമിന് നന്ദിയെന്നും ശാലിനി പറഞ്ഞു.