എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കു; കാമുകന് പിന്തുണ അറിയിച്ച് നടി ശാലിന്‍ സോയ

44

അറസ്റ്റിലായ യൂട്യൂബര്‍ വാസന് പിന്തുണ അറിയിച്ച് നടി ശാലിന്‍ സോയ. മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ആണ് വാസനെ അറസ്റ്റ് ചെയ്തത്. ശാലിന്‍ സോയയുമായി പ്രണയത്തിലാണ് താന്‍ എന്ന് ടിടിഎഫ് വാസന്‍ വെളിപ്പെടുത്തിയിരുന്നു. 

എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ.

Advertisements

സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്ക്ക്, വിട് പാത്തുക്കലാം എന്നും ആണ് താരം കുറിച്ചിരിക്കുന്നത്.

ടിടിഎഫ് വാസന്‍ അപകടകരമാംവിധം കാറോടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനെതിരെയടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

Advertisement