അഭിനയിച്ചത് അഞ്ച് ദിവസം, കിന്നാരത്തുമ്പികള്‍ക്ക് കിട്ടിയ ആകെ പ്രതിഫലം അതായിരുന്നു, ഇന്ന് ആദായ നികുതി വകുപ്പിനെയൊന്നും പേടിയില്ല, ഷക്കീല പറയുന്നു

230

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വന്‍വിജയങ്ങള്‍ നേടിയെടുത്തത്. സൂപ്പര്‍താര സിനിമകള്‍ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു.

Advertisements

വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്.

Also Read:ചിത്രം പരാജയപ്പെടാന്‍ കാരണം ലാലിന്റെ കഥാപാത്രം, നല്ല കളക്ഷന്‍ നേടിയത് തിയ്യേറ്റിലിറങ്ങിയ ആദ്യ ദിവസം മാത്രം, തുറന്നുപറഞ്ഞ് കമല്‍

സില്‍ക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയിലെ പ്രതിഫലത്തെ കുറിച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയില്‍ നടന്മാര്‍ക്ക് ലഭിക്കുന്നത് പോലെ നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്ന് ഷക്കീല പറയുന്നു.

അത് സിനിമയിലെ വസ്തുതയാണ്. തനിക്ക് ഇപ്പോള്‍ വലിയ സമ്പാദ്യങ്ങളൊന്നുമില്ലെന്നും സിനിമയില്‍ നിന്നും കിട്ടിയതെല്ലാം തന്റെ കുടുംബത്തിന് കൊടുത്തുവെന്നും അതുകൊണ്ടുതന്നെ തനിക്ക് ആദായ നികുതി വകുപ്പിനെയൊന്നും ഒരു പേടിയുമില്ലെന്നും ഷക്കീല പറയുന്നു.

Also Read: ശോഭനയ്‌ക്കൊപ്പം നൃത്തവേദി കീഴടക്കി മകള്‍ അനന്തനാരായണിയും, നടിയുടെ കോടികളുടെ സ്വത്തിന്റെ ഏക അവകാശി എത്ര പെട്ടെന്നാണ് വലുതായതെന്ന് ആരാധകര്‍, വൈറലായി വീഡിയോ

തനിക്ക് ഇരുപത്തിയയ്യായിരം രൂപയാണ് കിന്നാരത്തുമ്പികളില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം. അഞ്ച് ദിവസം മാത്രമായിരുന്നു താന്‍ കിന്നാരത്തുമ്പികളിലുണ്ടായിരുന്നതെന്നും അത് വലിയ ഹിറ്റായിരുന്നുവെന്നും അതിന് ശേഷം കാതര എന്ന ചിത്രം ചെയ്തുവെന്നും ഷക്കീല പറയുന്നു.

അതിന് 10000 രൂപയായിരുന്നു പ്രതിഫലം കിട്ടിയത്. 10 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടുണ്ടായിരുന്നതെന്നും മൂന്ന് ലക്ഷം രൂപയാണ് തനിക്ക് മൂന്നാമത്തെ ചിത്രത്തിന് ലഭിച്ചതെന്നും അതിന് ശേഷം സിനിമയില്‍ അഭിനയിക്കുമ്പോള്‍ മൂന്ന് നാല് ലക്ഷം രൂപയൊക്കെ കിട്ടാറുണ്ടായിരുന്നുവെന്നും ഷക്കീല പറയുന്നു.

Advertisement