കാണുന്ന പോലെ അല്ല, ആളൊരു വക്കീലാണ്; ഉപ്പും മുളകിൽ മുടിയന്റെ ഭാര്യയായി എത്തിയ ശൈത്യ സന്തോഷ് ആള് നിസ്സാരകാരിയല്ല! നടിയുടെ വിശേഷങ്ങള്‍ ഇങ്ങനെ

449

കോമഡി സ്റ്റാർസിലും ഉപ്പും മുളകിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് ശൈത്യ സന്തോഷ്. കോമഡി വേഷങ്ങളിലൂടെ പ്രേക്ഷക മനസിലേക്ക് പെട്ടെന്ന് തന്നെ കേറി ഇടം പിടിക്കാൻ നടിക്ക് സാധിച്ചു. ചാനൽ പരിപാടികളിൽ മാത്രമല്ല ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ. നൃത്തത്തിലൂടെയായാണ് താരം അഭിനയമേഖലയിലേക്ക് എത്തിയത്.

Advertisements

അഭിനയവും പാട്ടുമൊക്കെയായി സജീവമായ താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എൽഎൽബി പൂർത്തിയാക്കിയ ശൈത്യ ഇപ്പോൾ അഭിഭാഷക കൂടിയാണ്. വക്കീൽ ജോലിയും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനാഗ്രഹിക്കുന്നയാളാണ് താനെന്ന് താരം പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ അമ്മയ്ക്കൊപ്പം എത്തിയപ്പോൾ ആയിരുന്നു നടി തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Also read; രണ്ടുപേരെ പറ്റിച്ചാണ് ഞാൻ സമ്മാനത്തുക കൈക്കലാക്കിയത് എന്ന ആരോപണം കേട്ട് മടുത്തു; ക്ഷമയ്ക്കും പരിധിയുണ്ട് എന്ന് ദിൽഷ പ്രസന്നൻ

ഉപ്പും മുളകിൽ മുടിയന്റെ സ്വപ്നത്തിലെ ഭാര്യയായിട്ടും പാറമട വീട്ടിൽ തേയില വിൽപ്പനക്കാരിയായും ശൈത്യ എത്തിയിരുന്നു. ഈ കഥാപാത്രങ്ങൾ ഞൊടിയിടയിൽ ആണ് ഹിറ്റായത്. ഇപ്പോ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത് വരുന്നതിനാൽ അഭിനയത്തിൽ അത്ര സജീവമല്ല. അഭിനയവും വക്കീൽ ജോലിയും ഒന്നിച്ച് കൊണ്ടുപോവണമെന്നാണ് ആഗ്രഹം. അഭിനയം ആഗ്രഹമാണ്. മറ്റേത് ജോലിയാണെന്നുമായിരുന്നു ശൈത്യ പറഞ്ഞത്.

അമ്മ പറഞ്ഞത് പോലെ തന്നെയാണല്ലോ മകളും പറഞ്ഞതെന്നായിരുന്നു ശ്രീകണ്ഠൻ നായരുടെ കമന്റ്. ശൈത്യയുടെ അമ്മയായ ഷീന സന്തോഷ് പാൽതൂ ജാൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇന്ദ്രൻസേട്ടന്റെ ഭാര്യയായി അഭിനയിക്കാനാണ് ആദ്യം അവസരം ലഭിച്ചത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇനിയുള്ള ചിത്രങ്ങളിലേക്ക് പരിഗണിക്കാമെന്ന് ചിലരൊക്കെ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.

അതേസമയം, പ്രണയിക്കുന്നതിൽ തെറ്റില്ലെന്നും ചെറുപ്രായത്തിലേ തന്നെ വിവാഹിതരാവുന്നതിനോട് തനിക്കൊരിക്കലും യോജിക്കാനാവില്ലെന്നും ഷീന പറഞ്ഞു. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനാൽ ശൈത്യയ്ക്ക് അവസരം കിട്ടുന്നത് കുറവാണെന്നും ഷീന പറഞ്ഞിരുന്നു. ഓഡീഷൻ കഴിയുമ്പോൾ കോമഡി ക്യാരക്ടർ ചെയ്യുന്നയാളായതിനാൽ ഇത് ചെയ്യാനാവുമോയെന്ന് തോന്നുന്നില്ലെന്നാണ് പലരും പറയാറുള്ളത്.

കോമഡി തന്നെയേ ചെയ്യൂയെന്നൊന്നുമില്ല. ഏത് തരം ക്യാരക്ടർ വേണമെങ്കിലും ചെയ്യാനാവുമെന്നും അമ്മയും മകളും പറഞ്ഞിരുന്നു. നാലാം ക്ലാസിൽ പഠിച്ചിരുന്ന സമയത്ത് അരങ്ങേറ്റത്തിനായി ഗുരുവായൂരിലേക്ക് പോയിരുന്നു.

Also read: ആ ചിത്രത്തിൽ നായികയാകാൻ പല നടിമാരെയും സമീപിച്ചു; പക്ഷെ, കലാഭവൻ മണിയാണ് നായകനെന്ന് അവരെല്ലാം ഒഴിഞ്ഞുമാറി, വെളിപ്പെടുത്തൽ

ആ സമയത്തായിരുന്നു ഷീനയും സന്തോഷും ഒന്നൂടെ വിവാഹിതരായത്. നേരത്തെയുള്ള കല്യാണം പെട്ടെന്ന് നടത്തിയതിനാൽ എപ്പോഴെങ്കിലും ഗുരുവായൂരിൽ വെച്ച് വിവാഹിതരാവണം എന്നാഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അന്നത് നടത്തിയതെന്നും ഷീന വെളിപ്പെടുത്തി.

Advertisement