ലവ് മാരേജ് അല്ല, 20ാമത്തെ വയസ്സില്‍ വന്ന കല്യാണാലോചന, ആദ്യം സുഹൃത്തുക്കളായി, വിവാഹത്തിലെത്തിയത് ഇങ്ങനെ; മനസ്സുതുറന്ന് ശാലു മേനോന്‍

220

ടെലിവിഷന്‍ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നായികയായിരുന്നു നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍. ഇടയ്ക്ക് വിവാദങ്ങളില്‍ കുടുങ്ങി പോയതോടെ അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. വിവാഹം കഴിഞ്ഞെങ്കിലും വീണ്ടും ശക്തമായിതിരിച്ച് വരവ് നടത്തിയിരുന്നു.

ശാലു മേനോന്‍ സോളാര്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്ത് മാധ്യമങ്ങളിലെ സ്ഥിരം താരമായിരുന്നു. അഭിനയവും ഡാന്‍സുമായി കഴിഞ്ഞു കൂടിയപ്പോഴും നടിയെ വിവാദത്തിലാക്കിയത് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായുള്ള ബന്ധമായിരുന്നു.

Advertisements

സോളാര്‍ തട്ടിപ്പുവഴി സമ്പാദിച്ച പണം ബിജുവിനൊപ്പം ശാലുവും കൈപ്പറ്റി എന്നായിരുന്നു അന്നത്തെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ് ശാലു അറസ്റ്റിലാകുന്നതും ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടായതും. പിന്നീട് ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴെക്കും ശാലുവിന്റെ വിവാഹവും നടന്നു.

Also Read: അന്ന് സരിത അല്ല, ലക്ഷ്മി ആയിട്ടാണ് അടുത്ത് വന്നത്, ഒരു ഫോം ഫില്‍ ചെയ്തു നല്‍കി; പിന്നെ കോടതിയില്‍ വെച്ച് കാണുന്നു, ജയിലില്‍ അടുത്തടുത്ത മുറിയിലും; ശാലു മേനോന്‍

സജി ജി നായരാണ് ഭര്‍ത്താവ്. സിനിമ സീരിയല്‍ മേഖലയില്‍ തന്നെയുള്ള ആളായിരുന്നു ശാലുവിന്റെ ഭര്‍ത്താവ്. ശാലു മുമ്പ് തന്റെ വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. വിവാഹം കഴിക്കുന്നതിന് മുന്‍പേ അദ്ദേഹത്തെ അറിയാമെന്നും പത്ത് പതിനഞ്ച് വര്‍ഷം മുന്‍പ് മുതല്‍ പരിചയമുണ്ടായിരുന്നുവെന്നും ശാലു പറയുന്നു.

ഞങ്ങളുടേത് ലവ് മ്യാരേജ് ഒന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ കല്യാണാലോചനയുമായി വരുമ്പോള്‍ അന്നെനിക്ക് ഇരുപത് വയസോ മറ്റോ ഉള്ളു. അതുകൊണ്ട് സൗഹൃദമെന്ന നിലയില്‍ പോയി. എന്നാല്‍ പിന്നീട് വീണ്ടും വിവാഹാലോചന വന്നുവെന്നും ഒടുവില്‍ വിവാഹത്തിലെത്തിയെന്നും നടി പറയുന്നു.

എനിക്ക് സുഹൃത്തുക്കള്‍ വളരെ കുറവാണ്. എന്റെ മാതാപിതാക്കള്‍, ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ ഒക്കെയാണ് എന്റെ സുഹൃത്തുക്കള്‍. വരലും പറയുന്നുണ്ട് ഞാന്‍ ഒരുപാട് സമ്പാദിച്ചുവെന്ന്, ശരിക്കും പറഞ്ഞാല്‍ എന്റെ അപ്പൂപ്പന്‍ തുടങ്ങിയ ഡാന്‍സ് സ്‌കൂളാണിത്, ഇതിലൂടെയാണ് കുറച്ചെങ്കിലും സമ്പാദിച്ചതെന്ന് ശാലു പറയുന്നു.

Also Read: ആ ഹോട്ടൽ റൂമിൽ നിന്നും ഇറങ്ങി വന്നതിന്റെ കാരണം മറ്റൊന്നാണ്, അല്ലാതെ ആളുകൾ പറയും പോലെ അല്ല; വാർത്ത വന്നതിൽ പിന്നെ ഫോൺ താഴെ വെയ്ക്കാൻ സാധിച്ചില്ല, സത്യം പറഞ്ഞ് ദിവ്യ

ഈ ഡാന്‍സ് സ്‌കൂളിന് അറുപത്തി മൂന്ന് വര്‍ഷത്തോളം പഴക്കമുണ്ട്. ഇതിലൂടെ കിട്ടിയ വരുമാനത്തിലൂടെ നല്ലൊരു വീട് വച്ചു. യൂട്യൂബില്‍ നിന്നും ചെറിയ രീതിയില്‍ വരുമാനം കിട്ടി തുടങ്ങി. എന്നാല്‍ വലിയ രീതിയിലുള്ള വരുമാനമൊന്നുമായില്ലെന്നും ശാലു പറയുന്നു.

Advertisement