തെന്നിന്ത്യന്‍ സിനമാആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സീത. മലയാളത്തിലടക്കം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സീത അഭിനയിച്ചിരുന്നു. അമ്മ വേഷങ്ങളിലാണ് താരം തിളങ്ങിയത്.
താരം നടന് പാര്‍ഥിപനെ പ്രണയിച്ച് വിവാഹം ചെയ്യുകയും സിനിമാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ പ്രണയവിവാഹമായിരുന്നെങ്കിലും താരത്തിന്റെ വിവാഹജീവിതം അധികം നീണ്ടു നിന്നില്ല. 1999ല്‍ വിവാഹം ചെയ്ത ഇരുവരും 2001ല്‍ വേര്‍പിരിയുകയായിരുന്നു.
Also Read; വിവാഹസമയത്ത് ഭര്‍ത്താവ് മതം മാറി, എന്റെ പേരും മാറ്റി, തുറന്നുപറഞ്ഞ് സുമി റാഷിക്ക്
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും തന്റെ വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് താരം. തന്റെ വിവാഹം കരിയറിലെ തിരക്കുള്ള സമയത്തായിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നത് കുറച്ചുകൂടെ സമയമെടുത്തിട്ട് മതിയായിരുന്നുവെന്നാണെന്നും സീത പറയുന്നു.
വിവാഹശേഷം അഭിനയം നിര്‍ത്തുന്നത് തെറ്റാണ്. അഭിനയം ഒരു തൊഴിലാണെന്നും എല്ലാവര്ക്കും അഭിനയി്ക്കാന് കിട്ടുന്ന അവസരം എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ലെന്നും അത് കൈവിട്ടുകളഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും താരം പറയുന്നു.
തനിക്ക് സാരികളോട് ഭയങ്കര ഇഷ്ടമാണ്. തന്റെ അലമാരയില്‍ രണ്ട് ലക്ഷം സാരിയുണ്ടെന്നൊക്കെയാണ് മകള്‍ കീര്‍ത്തന പറയുന്നത്. താന്‍ പുതിയ സാരികള്‍ വാങ്ങുമ്പോള്‍ പഴയത് എല്ലാവര്ക്കും കൊടുക്കുമെന്നും ആന്റിക് ജ്വല്ലറികളും തനിക്ക് ഇഷ്ടമാണെന്നും കൊറോണ സമയത്ത് സാരിയുടുത്ത് ഒരുങ്ങി എവിടെയും പോകാന്‍ കഴിയാതായതോടെ വീട്ടിലിരിക്കുമ്പോള്‍ നല്ല സാരിയുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞ് ഇരിക്കാറുണ്ടായിരുന്നുവെന്നും സീത പറയുന്നു.