മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചതിന് ആ സംവിധായകന്‍ വഴക്ക് പറഞ്ഞു, ഇനി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞു, രജനി ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സീത

114

തെന്നിന്ത്യന്‍ സിനമാആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സീത. മലയാളത്തിലടക്കം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സീത അഭിനയിച്ചിരുന്നു. അമ്മ വേഷങ്ങളിലാണ് താരം തിളങ്ങിയത്.

Advertisements

താരം നടന്‍ പാര്‍ഥിപനെ പ്രണയിച്ച് വിവാഹം ചെയ്യുകയും സിനിമാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ പ്രണയവിവാഹമായിരുന്നെങ്കിലും താരത്തിന്റെ വിവാഹജീവിതം അധികം നീണ്ടു നിന്നില്ല. 1999ല്‍ വിവാഹം ചെയ്ത ഇരുവരും 2001ല്‍ വേര്‍പിരിയുകയായിരുന്നു.

Also Read: അമ്പത് കോടിയല്ല, 70കോടി വാരി കണ്ണൂര്‍ സ്‌ക്വാഡ്, സന്തോഷത്തില്‍ മതിമറന്ന് ശബരീഷ്, വൈറലായി വീഡിയോ

പല പല അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. പാര്‍ത്ഥിപനുമായുള്ള വിവാഹമോചനത്തിന് ശേഷം സീത സതീഷിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധവും അധികകാലം നീണ്ടില്ല. ഇതിന് പിന്നാലെ പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിക്കാന്‍ സീത ആഗ്രഹിച്ചിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കഥകളില്‍ പറയുന്നു.

ഇപ്പോഴിതാ എസ് പി മുത്തുരാമന്‍ സംവിധാനം ചെയ്ത ഗുരുശിഷ്യ എന്ന ചിത്രത്തെ കുറിച്ച് സീത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 1988ല്‍ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രത്തില്‍ രജനികാന്ത്, പ്രഭു, ഗൗതമി , സീത എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read: ആ വാക്കുകളാണ് എന്നെ വീഴ്ത്തിയത്, യുവയോട് ആദ്യമായി പ്രണയം തോന്നിയ നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് മൃദുല

ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു സീത തുറന്നുസംസാരിച്ചത്. മോഡേണ്‍ വസ്ത്രങ്ങളായിരുന്നു ചിത്രത്തില്‍ താന്‍ ധരിച്ചത്. അത് കണ്ട് സംവിധായകരായ ബാലചന്ദ്രയും വിശ്വനാഥും തന്നെ വഴക്ക് പറഞ്ഞുവെന്നും ആ വസ്ത്രത്തില്‍ താനും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നും സീത പറയുന്നു.

എന്നാല്‍ കഥാപാത്രത്തിന് അത് ആവശ്യമാണല്ലോ എന്നുകരുതിയാണ് ആ വസ്ത്രങ്ങള്‍ ധരിച്ചത്. എല്ലാ ഡ്രസ്സും മുട്ടിന് മുകളിലുള്ളതായിരുന്നുവെന്നും അതൊക്കെ കണ്ടിട്ട് ബാലചന്ദ്ര സാര്‍ വിളിച്ചിട്ട് എന്ത് കഥാപാത്രമാണിതെന്നും ഇങ്ങനെയുള്ള വേഷങ്ങളൊന്നും ചെയ്യരുതെന്നും ഫാമിലി കഥാപാത്രങ്ങളെ ചെയ്യാവു എന്നും പറഞ്ഞുവെന്നും സീത പറയുന്നു.

Also Read: ഭാര്യ പോലും അമ്പരന്നു, 80സീനുകള്‍ അഭിനയിക്കുന്ന നായകനടനായ ഞാന്‍ ജയിലറില്‍ ചെയ്തത് വെറും 8 മിനിറ്റുള്ള റോള്‍, ജീവിതം തന്നെ മാറിയെന്ന് ശിവരാജ് കുമാര്‍

അത് കേട്ടപ്പോള്‍ തനിക്ക് ഒത്തിരി വിഷമം തോന്നി. കാരണം താന്‍ മോശമായിട്ട് ഒന്നും ചെയ്തത് പോലെ തനിക്ക് തോന്നിയിരുന്നില്ല, ഇനി ഇങ്ങനുള്ള കഥാപാത്രങ്ങള്‍ ചെയ്യില്ലെന്ന് അപ്പോള്‍ താന്‍ തീരുമാനിച്ചുവെന്നും വിശ്‌നാഥ് സാറും വിളിച്ചിട്ട് എന്തിനാണ് ഈ കഥാപാത്രം ചെയ്തതെന്ന് ചോദിച്ചുവെന്നും സീത പറയുന്നു.

അതിന് ശേഷം താന്‍ മോഡേണ്‍ വേഷങ്ങളൊന്നും സിനിമയില്‍ ധരിച്ചിട്ടില്ല. ഇന്ന് ഗുരുശിഷ്യയിലെ പാട്ട് സീനൊക്കെ കാണുമ്പോള്‍ താന്‍ ആലോചിക്കാറുണ്ട് അതില്‍ ഒരു മോശവുമില്ലല്ലോ എന്തിനാണ് അന്ന് താന്‍ ആ വഴക്കൊക്കെ കേട്ടതെന്നും തന്നെ സാരിയൊക്കെ ധരിക്കുന്ന വീട്ടിലെ കുട്ടിയെ പോലെ എല്ലാവരും കണ്ടത് കൊണ്ടായിരിക്കും മോഡേണ്‍ വേഷത്തില്‍ കണ്ടപ്പോള്‍ അവര്‍ക്ക് സഹിക്കാതിരുന്നതെന്നും സീത പറയുന്നു.

Advertisement