അന്ന് മുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല, കുറേ അടികിട്ടി, അനുഭവം തുറന്നുപറഞ്ഞ് സീനത്ത്

309

വര്‍ഷങ്ങളായി മലയാല സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.

അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.

Advertisements

നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന്‍ കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. ഇപ്പോഴിതാ അഭിനയത്തില്‍ എത്തിയതിനെക്കുറിച്ചും അഭിനയ ജീവിതത്തിലെ വിലയിരുത്തലുകളെ കുറിച്ചും സംസാരിക്കുകയാണ് നടി.

Also Read: യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഇത്തരം ഒരനുഭവം ഇതാദ്യമെന്ന് ബഷീര്‍ ബഷി

അമൃതാ ടിവിയിലെ റെഡ് കാര്‍പ്പെറ്റില്‍ അതിഥിയായി എത്തിയപ്പോഴാണ് സീനത്ത് മനസ്സ് തുറന്നത്. ചെറുപ്പത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു, കഥ എഴുതി അഭിനയിക്കുന്നതിനിടെ ഇളയമ്മയായ അയിഷ കാണാന്‍ ഇടയായി എന്നും ഇളയമ്മയുടെ ഒപ്പം പോയി ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്നൊരു നാടകം ചെയ്തുവെന്നും നടി പറഞ്ഞു.

മുസ്ലിം കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയത്തിലേക്ക് വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല അപ്പോഴെന്നും താന്‍ അഭിനയിക്കുന്നതില്‍ സഹോദരന് വലിയ എതിര്‍പ്പായിരുന്നുവെന്നും സീനത്ത് തുറന്നുപറഞ്ഞു.
പെണ്‍കുട്ടികള്‍ അഭിനയിക്കാന്‍ പോവുന്നത് ശരിയല്ലെന്നും കല്യാണം വരില്ലെന്നുമൊക്കെയാണ് സഹോദരന്‍ ചിന്തിച്ചിരുന്നതെന്നും സീനത്ത് പറഞ്ഞു.

Also Read: ആ നടന്റെ നേതൃത്വത്തില്‍ ആക്രമണമായിരുന്നു, ഒടുവില്‍ കറുത്തമുത്തില്‍ നിന്നും പടിയിറങ്ങി, നടി പ്രേമി വിശ്വനാഥ് പറയുന്നു

താന്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം അറിഞ്ഞപ്പോള്‍ സഹോദരന്‍ വിലക്കിയെന്നും കുറേ കാലം കഴിഞ്ഞ് അമ്മാവന്‍ എഴുതിയ സ്‌നേഹ ബന്ധം എന്ന നാടകത്തില്‍ അവസരം ലഭിച്ചുവെന്നും നടി പറഞ്ഞു. റിഹേഴ്‌സലിന് പോകുമ്പോള്‍ സഹോദരന്‍ വീട്ടിലില്ലായിരുന്നുവെന്നും നാടകം അവതരിപ്പിക്കുന്ന ദിവസം ആങ്ങള വീട്ടിലെത്തി , തനി അടിച്ചുവെന്നും നടി പറയുന്നു.

എനിക്ക് അഭിനയിക്കണമെന്ന് തന്നെ ഞാന്‍ പറഞ്ഞു. അവസാനം അടി നിര്‍ത്താതെ വന്നതോടെ താന്‍ ശ്വാസം കിട്ടാത്തത് പോലെ അഭിനയിച്ചു. അങ്ങനെ അടി നിര്‍ത്തി, എന്നാല്‍ പിന്നീടുള്ള തന്റെ കലാജീവിതത്തിന് ഏറ്റവും അധികം പിന്തുണച്ചത് ഈ സഹോദരന്‍ തന്നെയാണെന്നും സീനത്ത് കൂട്ടിച്ചേര്‍ത്തു.

Advertisement