വര്‍ഷങ്ങളായി മലയാല സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നില്ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും കൂടിയാണ് ഏറെ ശ്രദ്ധേയായി മാറിയത്.
അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. മുന്‍പ് പലപ്പോഴായി നടി തന്റെ കരിയറിനെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ സീനത്ത് ഒത്തിരി കഷ്ടപ്പെട്ടു.
നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന് കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. ഇപ്പോഴിതാ സീനത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധക്കപ്പെടുന്നത്.
ഹിറ്റ് ചിത്രമായിരുന്ന ഗോഡ്ഫാദറില് സീനത്ത് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കടപ്പുറത്ത് താമസിക്കുന്ന കാര്‍ത്ത്യാനിയുടെ റോളായിരുന്നു അത്. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടുമ്പോള്‍ താന്‍ ചെറുതായിരുന്നുവെന്നും ആ റോള്‍ ചെയ്യാന്‍ പറ്റുമോയെന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നുവെന്നും സീനത്ത് പറയുന്നു.
ഇതാണ് റോള്‍ എന്ന് കേട്ടപ്പോള്‍ അയ്യേ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നും സിനിമയില്‍ ഇറങ്ങിയപ്പോള്‍ കരുതിയിരുന്നത് എപ്പോഴും ഭംഗിയായി ഇരിക്കുക എന്നത് മാത്രമായിരുന്നുവെന്നും നടി പറയുന്നു. അന്ന് ചേച്ചിയാണ് പറഞ്ഞത് സിദ്ധിഖ് സാറിന്റെ സിനിമയാണെന്നും എന്തെങ്കിലും ഉണ്ടാവാതെ ഇരിക്കില്ലെന്നും.
അങ്ങനെയാണ് ആ സിനിമയിലെ റോള്‍ ചെയ്യുന്നത്. എന്നാല്‍ മേക്കപ്പൊക്കെ ഇട്ട് വന്നപ്പോള്‍ സിദ്ധിഖ് സാര്‍ പറഞ്ഞ് കുട്ടി ഈ കഥാപാത്രത്തിന് പറ്റിയതല്ലെന്നായിരുന്നു, തടിച്ച്, കുറച്ചൂടെ പ്രായം തോന്നിക്കുന്ന സ്ത്രീയെയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ അഭിനയിച്ചുവന്നപ്പോള് അദ്ദേഹത്തിന് ഇഷ്ടമായെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. ശരിക്കും ആ സിനിമ ഇറങ്ങിയപ്പോഴാണ് ഈ സിനിമയില്‍ അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ നഷ്ടമായിപ്പോയെനെ എന്ന് വിചാരിച്ചതെന്നും നടി കൂ്ട്ടിച്ചേര്‍ത്തു.