മലയാളത്തിൽ ഒരുപാട് സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ആണ് ഐവി ശശി. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നുണ്ട്. ശശിയുടെ ജീവിതത്തിലേക്ക് കയറി വന്നത് മലയാളത്തിലെ പ്രിയ നടി സീമയായിരുന്നു.
ഐവി ശശി തന്നെയാണ് സീമയെ സിനിമ ലോകത്തേക്ക് എത്തിച്ചതും. സീമയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം അവളുടെ രാവുകൾ ആയിരുന്നു. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള താരമാണ് സീമ. 202 ഓളം ,മലയാള സിനിമയിൽ അഭിനയിച്ച സീമ തമിഴിലും തിരക്കുള്ള നടിയായിരുന്നു.
ഇപ്പോഴിതാ സീമയും ശശിയും ഒരുമിച്ച് പങ്കെടുത്ത ഒരു ഒരു പഴയ അഭിമുഖമാണ് ആരാധകർക്കിടയിൽ വൈറൽ ആവുന്നത്. പ്രണയ വിവഹമായിരുന്നു ഇരുവരുടെയും. സിദ്ദിഖ് അവതാരകനായിട്ടെത്തിയ ഷോയിലാണ് താര ദമ്പതിമാർ ഒന്നിച്ചെത്തിയതും തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിച്ചതും.
Also read; എന്റെ മഴ! അമൃതയെ നെഞ്ചോട് ചേർത്ത് ഉമ്മ വെയ്ക്കാനാഞ്ഞ് ഗോപി സുന്ദർ; നാണത്തോടെ അമൃത; ചിത്രം വൈറൽ
ഇതിൽ പ്രണയം ആർക്കാണ് ആദ്യം തുടങ്ങിയതെന്ന ചോദ്യത്തിന് രണ്ടാൾക്കും അറിയില്ലെന്നായിരുന്നു മറുപടി. സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോൾ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി വെളിപ്പെടുത്തി. എന്നാൽ അദ്ദേഹത്തിന് വേറാരും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്ന് സീമ തമാശ രൂപേണ പറഞ്ഞു. മുമ്പ് ഒരിക്കൽ നിന്നെ ഞാൻ വലിയ നായികയാക്കാം.
പക്ഷേ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടൻ തന്നോട് പറഞ്ഞതായും സീമ വെളിപ്പെടുത്തി. അതുപോലെ അവളുടെ രാവുകൾ എന്ന ചിത്രത്തിലേക്ക് സീമ എത്തിയതിനെ കുറിച്ചും ഐവി ശശി തുറന്ന് പറയുന്നുണ്ട്. ആ സിനിമക്ക് വേണ്ടി നിരവധി നടിമാരെ വിളിച്ചിട്ടും ആരും ചെയ്യാത്ത റോളാണ് അന്ന് സീമ ചെയ്ത് ഹിറ്റാക്കിയത്.
അന്ന് സീമ അഭിനയിക്കുന്നത് ഒരു വേശ്യ കഥാപാത്രമാണെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞതെന്നും ഐവി ശശി കൂട്ടിച്ചേർത്തു. അതുപോലെ സിനിമ രംഗത്ത് തനിക്ക് ജയനുമായുള്ള ഗോസിപ്പിനെ കുറിച്ചും സീമ പ്രതികരിച്ചു. അന്ന് ഞാനും ജയേട്ടനും തമ്മിൽ പ്രണയമാണ് എന്ന് എല്ലാവരും കഥ ഇറക്കി.
ഇത് കേട്ട് ശശിയേട്ടന്റെ അമ്മവരെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് സീമ പറഞ്ഞു. അതേക്കുറിച്ച് ജയേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം ശശിയേട്ടനെ വിളിച്ച് സീമ എന്റെ പെങ്ങളാണ്, എന്നാൽ അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ ഗുണം പിടിക്കില്ലെന്നും പറഞ്ഞതായി സീമ വെളിപ്പെടുത്തി. അങ്ങനെ ഞങ്ങളുടെ കല്യാണസമയത്ത് അളിയന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെല്ലാം ചെയ്തത് ജയൻ ആയിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.