ശശിയേട്ടന്റെ വാശിയായിരുന്നു ആ സിനിമയില്‍ എന്നെ അഭിനയിപ്പിക്കുക എന്നത്, മക്കളൊടൊപ്പം ഇരുന്ന് അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സീമ

894

മലയാള സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സീമ. ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ സീമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

Advertisements

ഇപ്പോഴിതാ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സീമ പറഞ്ഞ വാക്കുകളാണ ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഐവി ശശിയാണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read: ശരിക്കും പ്രണയത്തിലാണോ എന്ന് ആരാധകര്‍, ചെറുചിരിയോടെ സത്യം വെളിപ്പെടുത്തി കല്യാണിയും കിരണും

കഥാപാത്രത്തിന് വേണ്ടി മേക്കപ്പൊക്കെ ഇട്ട നോക്കിയപ്പോള്‍ ആദ്യം തന്നെ സെലക്ട് ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീടാണ് അറിയുന്നത് സിനിമയിലേക്ക് എടുത്ത വിവരമെന്നും എന്നാല്‍ കഥാപാത്രം ഏതാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും സീമ പറയുന്നു.

എന്നാല്‍ തനിക്ക് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒട്ടും പേടി തോന്നിയില്ലെന്നും ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ നൈറ്റ് ഷോയ്ക്കായിരുന്നു പോയതെന്നും അന്ന് കണ്ടത്രയും ജനക്കൂട്ടത്തെ താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും സീമ പറയുന്നു.

Also Read: പലരും പറഞ്ഞു ശരീരം പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ അങ്ങനെ ചെയ്യുന്നതെന്ന് , വീ്ട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്നു വരെ ചോദിച്ചു, അഷിക അശോകന്‍ പറയുന്നു

അന്ന് തന്നെ സിനിമയിലേക്ക് എടുത്തപ്പോള്‍ ചിലര്‍ക്കൊക്കെ നീരസമുണ്ടായിരുന്നുവെന്നും താനൊരു ഡാന്‍സര്‍ ആയിരുന്നതായിരുന്നു അതിന്റെ കാരണമെന്നും എന്നാല്‍ തന്നെ അതൊന്നും ഒട്ടും ബാധിച്ചിരുന്നില്ലെന്നും ശശിയേട്ടന്റെ വാശിയായിരുന്നു തന്നെ അഭിനയിപ്പിക്കുക എന്നതെന്നും സീമ കൂട്ടിച്ചേര്‍ത്തു. മക്കള്‍ക്കൊപ്പമിരുന്ന് താന്‍ ആ സിനിമ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement