ആദ്യവിവാഹം പതിനാറാം വയസിൽ; മികച്ചനടിയായത് നാല് തവണ; പ്രണയത്തകർച്ചയ്ക്ക് പിന്നാലെ മുകേഷുമായുള്ള വിവാഹബന്ധം; നടി സരിതയുടെ ജീവിതമിങ്ങനെ

228

ഒരുകാലത്ത് നടൻ മുകേഷിനേക്കാളും കെയ്യിൽ നിറയെ സിനിമകളും മികച്ച വേഷങ്ങളും ഉണ്ടായിരുന്ന നടിയാണ് സരിത. മുകേഷിനെ വിവാഹം കഴിച്ചതോടെസിനിമയിൽ നിന്നും വിട്ടു നിന്ന സരിത ഡ്ബിംഗ് ആർട്ടിസ്റ്റായും തിളങ്ങിയിരുന്നു.

1980 കളിൽ തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞ് നിന്ന നടിയാണ് സരിത. നടൻ മുകേഷിന്റെ ഭാര്യയായി , മലയാളത്തിന്റെ മരുമകളായി വന്നു കേറിയ താരത്തിന് പക്ഷെ കുടുംബ ജീവിതം വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങീ ഭാഷകളിൽ 250 ഓളം സിനിമകളിൽ സരിത അഭിനയിച്ചു. നാല് തവണയാണ് അവരെ തേടി മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചത്. മികച്ച അഭിനേത്രി എന്നതിന് പുറമേ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണവർ.

Advertisements

കെ ബാലചന്ദർ സംവിധാനം ചെയ്ത മഞ്ചികി സ്ഥാനം ലേതു എന്ന സിനിമയിലൂടെയാണ് സരിത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. നഗ്മ, വിജയശാന്തി തുടങ്ങിയ നടിമാർക്ക് പല സിനിമകളിലും ശബ്ദം നൽകിയത് സരിതയാണ്. സരിത വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. മലയാള താരം മുകേഷായിരുന്നു സരിതയുടെ ഭർത്താവ്. ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ മക്കൾക്കൊപ്പമാണ് സരിതയുടെ ജീവിതം.

ALSO READ- തൃശ്ശൂരും തിരുവനന്തപുരവും സ്വന്തമാക്കാന്‍ അമിത് ഷാ വരുന്നു, കേരളം പിടിക്കാന്‍ വമ്പന്‍ പദ്ധതികളുമായി ബിജെപി, സുരേഷ് ഗോപിയെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ പരിശ്രമം

ഒരിക്കൽ മുകേഷ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വേലക്കാർക്ക് മുന്നിലിട്ട് പോലും ഉപ ദ്ര വിക്കാറുണ്ടായിരുന്നുവെന്നും സരിത പറഞ്ഞിരുന്നു. അതേസമയം, സരിത ആദ്യ വിവാഹം കഴിച്ചത് തെലുങ്ക് നടനെയായിരുന്നു. പതിനാറാം വയസിൽ നടന്ന ആ വിവാഹം ആറുമാസം കഴിഞ്ഞപ്പോൾ അവസാനിച്ചിരുന്നു, പിന്നീടാണ് മലയാളത്തിൽ താരം സജീവമായത്. പിന്നീടാണ് നടൻ മുകേഷുമായുള്ള പ്രണയവും വിവാഹവുമെല്ലാം നടന്നു.

ഇപ്പോഴിതാ നടനും നിരൂപകനുമായ ബയിൽവൻ രംഗനാഥൻ സരിതയ്‌ക്കെതിരെ പറഞ്ഞ വി വാദ പ്രസ്താവനയാണ് വൈറലാകുന്നത്. മാവീരൻ സിനിമയുടെ ലോഞ്ചിനിടെ സരിത ശിവകാർത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കിട്ടാണ് തന്റെ ചാനലിൽ ബയിൽവാൻ രംഗനാഥൻ വി വാദ പരാമർശം നടത്തിയത്.

ALSO READ- ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞത് മൂന്നാമതൊരാള്‍ കാരണമല്ല, ഫിറോസുമായുള്ള വിവാഹമോചനത്തില്‍ പ്രതികരിച്ച് സജ്‌ന

നാല് ഭർത്താക്കന്മാരുണ്ടായിരുന്നു സരിതയ്ക്ക് എന്ന് നിങ്ങൾക്കറിയാമോ എന്നും തെലുങ്കത്തിയായ സരിത സിനിമയിൽ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നെന്നുമാണ് ഇയാൾ പറയുന്നത്. പതിനാറ് വയസ്സുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. അത് തകർന്നതോടെ തെലുങ്ക് നടനായ വെങ്കട സുബയ്യയായിരുന്നു സരിതയുടെ രണ്ടാമത്തെ ഭർത്താവ്. ഈ ദാമ്പത്യത്തിനു വെറും ആറ് മാസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഭിപ്രായ ഭിന്നതയെ തുടർന്ന് വെങ്കട സുബ്ബയ്യയും സരിതയും വേർപിരിഞ്ഞു.

വിവാഹബന്ധം തകർന്നത് സരിതയെ മാനസികമായി ഏറെ തളർത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ നേടാൻ സരിത സിനിമയിൽ വളരെ സജീവമായി. നിരവധി മികച്ച വേഷങ്ങൾ ചെയ്ത് സരിത അമ്പരപ്പിച്ചു. തന്നിന്ത്യയിലെ തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകളിലെ പ്രധാന വേഷങ്ങൾ തേടിയെത്തിയിരുന്നത് അന്ന് സരിതയെയായിരുന്നു.

പിന്നീട് സരിത ത്യാഗരാജനുമായി പ്രണയത്തിലായി. അതിന് ശേഷം മലയാള നടൻ മുകേഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തുവെന്നും ബയിൽവൻ പറയുകയാണ്. 1987ലാണ് മുകേഷിനെ സരിത വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഈ ദാമ്പത്യം നന്നായി മുന്നോട്ട് പോയില്ല. ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. മുകേഷ് പിന്നീട് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്‌തെങ്കിലും ഇരുവരും വിവാഹമോചിതരായി.

Advertisement