വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന നടനും ഇപ്പോള്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമാണ് മുകേഷ്. നായകനായും തമാശക്കാരനായും സഹനടനായും എല്ലാം തിളങ്ങിയിട്ടുള്ള താരം കൊല്ലം എംഎല്‍എ കൂടിയാണ്. മുന്‍കാല നായിക നടി സരിതയെ ആയിരുന്നു മുകേഷ് ആദ്യം വിവാഹം കഴിച്ചത്.
മുകേഷും സരിതയും 1988 ല്‍ ആയിരുന്നു വിവാഹിതര്‍ ആയത്. ശേഷം 2011 ല്‍ ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. ഇവരുടെ വേര്‍പിരിയല്‍ വളരെ ഞെട്ടലോടെ ആയിരുന്നു ആരാധകര്‍ കേട്ടത്. രണ്ട് ആണ്മക്കളാണ് സരിത മുകേഷ് ബന്ധത്തില്‍ ഉള്ളത്. ശ്രാവണ്‍ മുകേഷ്, തേജസ് മുകേഷ് എന്നിങ്ങനെയാണ് ഇരുവരുടെയും പേര്.
Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ
ശ്രാവണ്‍ സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ സരിതയുടെ ജന്മദിനം ആഘോഷിക്കുന്ന ശ്രാവണിന്റെയും തേജസിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശ്രാവണാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെ ഇടവും വലവും ചേര്‍ന്ന് നില്‍ക്കുകയാണ് ചിത്രത്തില്‍ മക്കള്‍ രണ്ടുപേരും. ഞങ്ങളുടെ സൂപ്പര്‍ അമ്മയ്ക്ക് ജന്മദിനാശംസകള് എന്നും ഒരു നല്ല വര്‍ഷം നേരുന്നുവെന്നും കുറിച്ചുകൊണ്ടായിരുന്നു ഇന്‍സ്റ്റ്ഗ്രാമിലെ പോസ്റ്റ്.
ഹാപ്പി ഫാമിലി, ഹാപ്പി ബര്‍ത്ത് ഡേ, ബര്‍ത്ത് ഡെ വൈബ്സ്, ബ്ലെസ്ഡ് തുടങ്ങിയ ടാഗുകളും പോസ്റ്റിന് താഴെ നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് സരിതയ്ക്ക് ആശംസകള്‍ നേര്‍ന്നത്.