കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.
അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ താരം.
ശരണ്യയുടെ ഭര്‍ത്താവ് മനീഷ് ഉത്തരേന്ത്യന്‍ പശ്ചാത്തലത്തിലുള്ള മലയാളിയാണ്. തന്റെ ഒരു സുഹൃത്തുവഴിയാണ് മനീഷിനെ പരിചയപ്പെടുന്നതെന്നും അന്ന് തനിക്ക് മലയാളം അറിയാത്തതിനാല്‍ ശരണ്യ ഹിന്ദിയിലായിരുന്നു തന്നോട് സംസാരിച്ചിരുന്നതെന്നും മനേഷ് പറയുന്നു.
സംസാരിച്ച് പരിചയപ്പെട്ടതിന് ശേഷം രണ്ടാളും വിവാഹത്തിന് ഓകെയാണെന്ന് തോന്നിയെന്നും തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം പറയുകയായിരുന്നുവെന്നും മനേഷ് പറയുന്നു. അതേസമയം സീരിയലിലെ പോലെ താന്‍ ജീവതത്തില്‍ ഒരു വില്ലത്തിയല്ലെന്നും തങ്ങളുടെ പ്രൊഫഷന്‍ സൈറ്റൈല്‍ ആയതുകൊണ്ട് പലപ്പോഴും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
തന്റെ പ്രൊഫഷന്‍ എന്താണെന്ന് അറിയുന്ന കുടുംബം തന്നെ മനസ്സിലാക്കുന്ന ഉള്‍ക്കൊള്ളുന്ന ഒരാള്‍ തന്നെ തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതേപോലെ ഉള്ള ഒരാളെയാണ് തനിക്് കിട്ടിയതെന്നും അദ്ദേഹവും കുടുംബവും തന്നെ മോട്ടിവേറ്റ് ചെയ്യാറുണ്ടെന്നും ശരണ്യ പറയുന്നു.