എല്ലാ വസ്ത്രങ്ങളും ധരിക്കാന്‍ സമ്മതിച്ചു, വളര്‍ത്തിയത് ഒത്തിരി സ്വാതന്ത്യം തന്നുകൊണ്ട്, മാതാപിതാക്കളെ കുറിച്ച് ശരണ്യ പറയുന്നു

137

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാകും എന്നാല്‍ യഥാര്‍ത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവര്‍ക്കും അത്ര പരിചിതമല്ല. ആദ്യ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു.

Advertisements

എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭര്‍ത്താവിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. നെഗറ്റീവ് റോളില്‍ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

Also Read: ശരിക്കും വല്യേട്ടനെ പോലെ, വിഷമഘട്ടങ്ങളില്‍ പോസിറ്റീവ് എനര്‍ജി തരുന്നവരാണ് സുരേഷേട്ടനും കുടുംബവും, നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് വിന്ദുജ പറയുന്നു

അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ക്ക് പ്രിയപ്പട്ടതാണ്. സീരിയലില്‍ കാണുന്നതുപോലെ നെഗറ്റീവ് അല്ല ശരണ്യ യഥാര്‍ത്ഥ ജീവിതത്തില്‍.

എപ്പോഴും തുള്ളിച്ചാടി നടന്ന് എല്ലാവര്‍ക്കും പോസിറ്റിവ് എനര്‍ജി പകരുന്ന ആളാണ് ശരണ്യ. താന്‍ ഇങ്ങനെ ആവാനുള്ള പ്രധാന കാരണം തന്റെ മാതാപിതാക്കളാണെന്ന് പറയുകയാണ് ശരണ്യ ഇപ്പോള്‍. അച്ഛന്‍ ഭയങ്കര കൂളാണെന്നും എല്ലാറ്റിനും സ്വാതന്ത്യം തന്നിരുന്നുവെന്നും താരം പറയുന്നു.

Also Read; ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ശോഭനയ്ക്ക് അറിയില്ല: അനുഭവം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

എല്ലാ വസ്ത്രങ്ങളും ധരിക്കാന്‍ അദ്ദേഹം തന്നെ അനുവദിച്ചു. സാധാരണ മാതാപിതാക്കളൊക്കെ സ്ട്രിക്ട് ആയിട്ടായിരുന്നു മക്കളെ വളര്‍ത്തിയത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു തന്റേതെന്നും കരിയറില് തനിക്ക് ഏറ്റവും പിന്തുണ തന്നത് അച്ഛനാണെന്നും ശരണ്യ പറയുന്നു.

അച്ഛനെ വച്ച് നോക്കുമ്പോള്‍ അമ്മ കുറച്ച് സ്ട്രിക്ട് ആയിരുന്നുവെന്നും എന്നാല്‍ പാവമാണെന്നും തന്നെ എല്ലാറ്റിനും സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും താരം പറയുന്നു.

Advertisement