ബാലതാരമായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടിയാണ് സനുഷ സന്തോഷ്. സനുഷയോട് മലയാളികള്‍ക്ക് എന്നും പ്രത്യേക സ്‌നേഹമാണ്. നടിയായി അഭിനയിച്ചെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ സനുഷ എന്നുപറയുമ്പോള്‍ ഓടിയെത്തുന്നത് ആ കുഞ്ഞുമുഖമാണ്.
ഇപ്പോഴിതാ സനുഷ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്. പ്രായപൂര്‍ത്തിയായ എല്ലാവരും നേരിടുന്ന ചോദ്യമാണ് കല്യാണപ്രായമായില്ലേ, കല്ല്യാണം കഴിക്കുന്നില്ലേ എന്നൊക്കെ. ഈ ചോദ്യത്തില്‍ മുന്‍കൂര്‍ ജാമ്യമെടുത്തിരിക്കുകയാണ് സനുഷ.
Also Read: ഗര്‍ഭിണിയാണോ?, അടിച്ചുപിരിഞ്ഞോ? , വാര്‍ത്തകളില്‍ മനസ്സുതുറന്ന് ആലീസ് ക്രിസ്റ്റിയും സജിനും
സനുഷ ഒരിക്കലും കല്യാണം കഴിക്കുന്നില്ലത്രെ!, സനുഷ അല്ല ഇക്കാര്യം പറയുന്നത് ഇന്‍സ്റ്റഗ്രാമാണ് സനുഷ കല്ല്യാണം കഴിക്കില്ലെന്ന് പറയുന്നത്. . ‘ഞാന്‍ എപ്പോള്‍ കല്യാണം കഴിക്കും’ എന്ന ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം നല്കുന്ന ഉത്തരം ‘ഒരിക്കലും അത് സംഭവിയ്ക്കില്ല’ എന്നായിരുന്നു.
ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് താരത്തിനോട് സംഭവം സത്യമാണോ എന്ന് ചോദിച്ച് കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ പറയുന്നകാര്യം യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോകുന്ന കാര്യമാണോ എന്ന് താരം പറഞ്ഞിട്ടില്ല, ഒരു തമാശ വീഡിയോ പോലെയാണ് താരം ഇത് പങ്കുവെച്ചരിക്കുന്നത്.
‘അപ്പോള്‍ ആ കാര്യത്തില്‍ ഇന്‍സ്റ്റഗ്രാം ഒരു തീരുമാനം ആക്കി തന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് സനുഷ ഈ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോ ലോല ലോല എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോടു കൂടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വന്നിരിയ്ക്കുന്നത്.
വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ഇപ്പോള്‍ വരുന്നത്. ‘ഒരു ചെറുക്കന്‍ രക്ഷപ്പെട്ടു’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഈ കമന്റിന് താഴെ സനുഷയും പ്രതികരിച്ചു. ‘നീ വേണ്ട’ എന്നായിരുന്നു താരം ആ കമന്റിന് നല്‍കിയ മറുപടി.