നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും മറ്റാര്‍ക്കും പ്രശ്‌നമില്ല, ബാധിക്കുക നമ്മുടെ ആരോഗ്യത്തെ മാത്രം, ചിരിച്ചും കളിച്ചും കൊച്ചുകുട്ടികളെ പോലെ നടക്കാനിഷ്ടം, മനസ്സുതുറന്ന് ശാന്തി കൃഷ്ണ

82

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിനന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായിക ഈയിരുന്നു ശാന്തി കൃഷ്ണ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം നായിക വേഷത്തില്‍ അഭിനയിച്ച ശാന്തി കൃഷ്ണ അഭിനയ രംഗത്ത് നിന്നും ഇടക്ക് വിട്ട് നിന്നിരുന്നു.

Advertisements

പ്രശസ്ത സിനിമാ സീരിയല്‍ നടനായിരുന്ന ശ്രീനാഥായിരുന്നു ശാന്തി കൃഷ്ണയുടെ ആദ്യ ഭര്‍ത്താവ.് ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു.

Also Read: ഒരേയൊരു ജീവിതം, അത് സന്തോഷത്തോടെ ജീവിക്കൂ, നിങ്ങള്‍ക്ക് തടസ്സമാകുന്ന ആരില്‍ നിന്നും മാറിപ്പോകൂ, വൈറലായി മീരവാസുദേവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. കിങ് ഓഫ് കൊത്തയാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. ഒറ്റപ്പെട്ടുപോയി ജീവിതത്തില്‍ എന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും മാതാപിതാക്കളുടെ അനുഗ്രഹം ഉള്ളതുകൊണ്ടായിരിക്കാം തനിക്ക് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നേരിടാന്‍ കഴിഞ്ഞതെന്നും താരം പറയുന്നു.

Also Read: ക്രിക്കറ്റർക്ക് ബുദ്ധിമുട്ടായി ആ പ്രചരണം; റിലേഷൻഷിപ് ബ്രേക്കപ്പ് ആയി;അതോടെ കരിയറിൽ ബ്രേക്കെടുത്തു; താൻ കല്യാണത്തിന് പറ്റിയ ആളല്ലെന്ന് പ്രിയനടി നന്ദിനി

നമ്മുടെയെല്ലാം ഉള്ളില്‍ ഒരു ഇന്നര്‍ സ്‌ട്രേങ് ഉണ്ട്. അതിനെ മനസ്സിലാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിലാണ് കാര്യം. ആരുടെയും കൈയ്യിലല്ല നമ്മുടെ ജീവിതമെന്നും തനിക്ക് ഇതുവരെ പ്ലാന്‍ ചെയ്ത പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും വിഷമഘട്ടങ്ങളെ കുറിച്ച് ആലോചിച്ച് എന്തിന് സങ്കടപ്പെട്ടിരിക്കണം, നമ്മള്‍ കരഞ്ഞ് വിഷമിച്ചിരുന്നാല്‍ നമ്മുടെ ആരോഗ്യത്തെയാണ് അത് ബാധിക്കുന്നതെന്നും മറ്റാര്‍ക്കും പ്രശ്‌നമില്ലെന്നും ശാന്തി കൃഷ്ണ പറയുന്നു.

Advertisement