അഞ്ച് വര്‍ഷത്തെ പരിചയം, ഇന്ന് സാമിനെ അടുത്തറിയാം, സാംസണ്‍ ലെയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സാനിയ

1058

തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു.

നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സല്യൂട്ട് ആണ് പുതിയ സിനിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ ഇയ്യപ്പന്‍.

Advertisements

തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്‍സിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍.

Also Read: ആദ്യമായി മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഷാനവാസ്, ഇത്രയും വലിയ മകനുണ്ടെന്ന് കരുതിയില്ലെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയില്‍ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി കണ്ടം വഴി ഓടിക്കാന്‍ സാനിയ ഒരു മടിയും കാണിക്കാറില്ല.

താരത്തിന്‌റെ ഫ്രണ്ട് ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ള ആളാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സാംസണ്‍ ലെയ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സാനിയ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇത് കണ്ട് പലരും സാനിയയും സാംസണും തമ്മില്‍ പ്രണയത്തിലാണോ എന്ന് സംശയിച്ചു.

എന്നാല്‍ ഇപ്പോള്‍ ഈ ബന്ധത്തെക്കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാനിയ. സാംസണിന്റെ പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു സാനിയയുടെ വെളിപ്പെടുത്തല്‍.

Also Read: പൃഥ്വിരാജിന്റെ മോശം സമയത്ത് കൂടെ നിന്നു, ആ പിന്തുണ നടനില്‍ നിന്നും തിരിച്ചുകിട്ടിയില്ല, എന്റെ അവസ്ഥയില്‍ വിഷമിച്ചത് മണി മാത്രം, തുറന്ന് പറഞ്ഞ് വിനയന്‍

റിയാലിറ്റി ഷോയിലൂടെയാണ് താന്‍ എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആദ്യമായി സാമിനെ കാണുന്നത് ഖത്തറില്‍ ഒരു പരിപാടിക്ക് പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണെന്നും സാനി പറയുന്നു. ‘വലിയ സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന സാമിനെ കണ്ടതില്‍ വളരെ ആകാംഷയായിരുന്നുവെന്നും ഓടിപ്പോയി സംസാരിച്ചുവെന്നും ഫോട്ടോയെടുത്തുവെന്നും സാനിയ പറയുന്നു.

”എന്നെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ സാമിനോട് പറഞ്ഞു.” സാനിയ കൂട്ടിച്ചേര്‍ത്തു. ക്വീന്‍ ചെയ്തപ്പോള്‍ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നുവെന്നും അത് വാങ്ങാന്‍ പോകുമ്പോള്‍ ആദ്യം വിളിച്ചത് സാമിനെയായിരുന്നുവെന്നും അന്നു തുടങ്ങിയ സൗഹൃദമാണെന്നും സാനിയ പറയുന്നു.

അന്ന് മുതലുള്ള സൗഹൃദം ഇന്നുമുണ്ടെന്നും ഇന്ന് സാമിനെ തനിക്ക്് അടുത്തറിയാമെന്നും അഞ്ച് വര്‍ഷത്തെ പരിചയമാണെന്നും സാനിയ തുറന്നുപറഞ്ഞു.

Advertisement