തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ ട്രോളുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ഒരുപാട് നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് നടി സാനിയ ഇയപ്പന്‍. ബാലതാരമായി സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. പിന്നീട് നായികയായി മാറുകയായിരുന്നു. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് കയ്യടി നേടിയിരുന്നു.
നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കൃഷ്ണന്‍കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സല്യൂട്ട് ആണ് പുതിയ സിനിമ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാനിയ ഇയ്യപ്പന്‍.
തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും മറ്റും സാനിയ കയ്യടി നേടാറുണ്ട്. താരത്തിന്റെ ഫാഷന്‍ സെന്സിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ഗ്ലാമറസായ വസ്ത്രം ധരിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് സാനിയ ഇയ്യപ്പന്‍.
പക്ഷെ ഇത്തരം അധിക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ അവയില്‍ മനം നൊന്തിരിക്കാനോ സാനിയയെ കിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സദാചാര വാദികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന മറുപടി നല്കി കണ്ടം വഴി ഓടിക്കാന്‍ സാനിയ ഒരു മടിയും കാണിക്കാറില്ല.
കുറച്ച് കാലം മുമ്പ് തന്റെ അവധി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സ്വിമ്മിംഗ് സ്യൂട്ട് ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളും വീഡിയോയുമാണ് സാനിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദീപിക പദുക്കോണിന്റെ റിലീസ് കാത്തു നില്ക്കുന്ന സിനിമയായ ഗെഹരായിയാനിലെ ഡൂബേ എന്ന പാട്ടിനൊപ്പമാണ് സാനിയ ഡാന്‍സ് കളിക്കുന്നത്.
പതിവ് പോലെ സദാചാര വാദികള്‍ താരത്തിനെതിരെ അധിക്ഷേപവുമായി എത്തിയിരുന്നു. കുറച്ചെങ്കിലും നാണം ഉണ്ടോ? ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീ ഡ ന ക്കേസിന് ഒരു കുറവും ഉണ്ടാകില്ല. എന്നായിരുന്നു ഒരാളുടെ കമന്റ്.
ഉടനെ തന്നെ ഇതിന് മറുപടിയുമായി സാനിയ എത്തിയിരുന്നു. അയ്യോ, നാണം എന്താ ചേട്ടാ എന്നായിരുന്നു സാനിയയുടെ മറുപടി. അന്ന് ഈ മറുപടിക്ക് നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരുന്നത്. ഇപ്പോഴിതാ ഇടയ്ക്കിടെ തായ്ലന്ഡില് അവധി ആഘോഷിക്കാന്‍ പോകാറുള്ള സാനിയ തന്റെ ഓര്‍മ്മകളെല്ലാം ഒരിക്കല്‍ കൂടി പങ്കുവെച്ചിരിക്കുകയാണ്.
തന്റെ യാത്രയുടെ പഴയ ഓര്മ്മകളെല്ലം ചിത്രങ്ങളാക്കി കോര്‍ത്തിണക്കിയ വീഡിയോയാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. അതുപേലെ മോശം കമന്റുകളും വരുന്നുണ്ട്.