വീണ്ടും ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ സാനിയ എത്തി, ബ്ലാക്കില്‍ തിളങ്ങി നടി

9777

നടി സാനിയ ഇയ്യപ്പനെ കുറിച്ചുള്ള ചര്‍ച്ച ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. പലപ്പോഴും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന സാനിയക്ക് നേരെ വിമര്‍ശനം ഉയരാറുണ്ട്. ഇതിനൊക്കെ മറുപടിയും ഈ താരം കൊടുക്കാറുണ്ട്. പൊതുവേ മറ്റുള്ളവരുടെ കമന്റുകള്‍ക്ക് ചെവി കൊടുക്കാറില്ല സാനിയ. ഇപ്പോഴിതാ ഈ നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആവുന്നത്.


പുതിയ ചിത്രത്തിലും സ്‌റ്റൈലിഷ് ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ച പുത്തന്‍ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ബ്ലാക്ക് നിറത്തില്‍ മോഡല്‍ വസ്ത്രം ധരിച്ചാണ് പുതിയ ചിത്രത്തില്‍ സാനിയ എത്തിയത്. കടലിന് അരികില്‍ നിന്ന് എടുത്ത ഈ മനോഹരമായ ഫോട്ടോസ് ഇതിനോടകം വൈറലായി കഴിഞ്ഞു.

Advertisements

Also readഭക്തിയെ വിറ്റ് കാശുണ്ടാക്കുന്നവന്‍, ആജാന ബാഹുവായ ഉണ്ണിമുകുന്ദനെ വിമര്‍ശിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കേണം, എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്ന് ശാന്തിവിള ദിനേശ്

2018ല്‍ പുറത്തിറങ്ങിയ ക്വൂന്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് സാനിയ ശ്രദ്ധ നേടിയത്. സിനിമയില്‍ നായിക കഥാപാത്രത്തെ ആയിരുന്നു ഈ താരം അവതരിപ്പിച്ചിരുന്നത്. ചിത്രം ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ധാരാളം ട്രോളുകളും സാനിയ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ അത് നടിക്ക് ഗുണം ചെയ്തു എന്ന് തന്നെ പറയാം. ഈ സിനിമയ്ക്ക് പിന്നാലെ ശ്രദ്ധിക്കപ്പെടുന്ന മറ്റു ചിത്രങ്ങളുടെ ഭാഗമാകാന്‍ സാനിയക്ക് സാധിച്ചു.


മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയില്‍ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

https://youtu.be/tUkUQdxLZGQ

Advertisement