ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ജ്വാലയായ് എന്ന പരമ്പര ഒരുകാലത്ത് സൃഷ്ടിച്ചിരുന്ന തരംഗം ഇന്ന് മറ്റൊരു പരമ്പരയ്ക്കും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. പരമ്പരയുടെ മുഖമായിരുന്ന സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംഗീത മോഹനനോടുള്ള പ്രേക്ഷകരുടെ ഇഷ്ടമാണ് ഇന്നും ആ പരമ്പര ഒന്നാമത് തന്നെ നിൽക്കുവാനും കാരണമായത്.
പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇന്നും അതേ ഇഷ്ടത്തിൽ തന്നെ നിൽക്കുന്നു. കഴിഞ്ഞ കുറേയെറ വർഷങ്ങളായി നടി സംഗീത സ്ക്രീനിൽ നിന്നും മാറി നിൽക്കുകയാണ്. ഇപ്പോൾ ആ മാറ്റത്തിന്റെ കാരണവും വിവാഹ ജീവിതം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണവും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി സംഗീത. ആദ്യമായാണ് താരം തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുന്നത്.
ശ്രീകണ്ഠൻ നായർ അവതാരകനായി എത്തുന്ന ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സംഗീത മനസ് തുറന്നത്. 2011 ന് ശേഷം താൻ അങ്ങനെ അഭിനയ രംഗത്ത് സജീവമായി നിന്നിട്ടില്ലെന്ന് സംഗീത പറഞ്ഞു. ഇന്റസ്ട്രിയിൽ കുറേ പരിമിതികൾ ഉണ്ടെന്നും ആ പരിമിതികൾക്ക് അകത്ത് നിന്നുകൊണ്ടുള്ള കഥാപാത്രങ്ങളാണ് തന്നെ തേടി എത്തിയിരുന്നതെന്നും സംഗീത പറഞ്ഞു.
ഇതോടെ അമ്മ, ചേച്ചി റോളുകളിലേക്ക് മാത്രം ഒതുങ്ങിയപ്പോൾ താൻ അഭിനയ ജീവിതത്തോട് വിടപറഞ്ഞുവെന്നും സംഗീത വെളിപ്പെടുത്തി. ശേഷം താരത്തിന് പ്രിയം എഴുത്തിനോടായിരുന്നു. ആത്മസഖി എന്ന പരമ്പരയ്ക്ക് വേണ്ടിയാണ് സംഗീത ആദ്യമായി തിരക്കഥയെഴുത്തിയത്. പരമ്പരയ്ക്ക് ആരാധകരുമുണ്ടായിരുന്നു. ശേഷം, സീരിയൽ തിരക്കഥ രചനയിലായിരുന്നു നടി സംഗീത കേന്ദ്രീകരിച്ചത്. 12 ഓളം പരമ്പരകൾക്കാണ് നടി തിരക്കഥ എഴുതിയത്.
നിലവിൽ മഴവിൽ മനോരമയിലെ തുമ്പപ്പൂ എന്ന സീരിയലിനാണ് എഴുതിക്കൊണ്ടിരിയ്ക്കുന്നത്. ആദ്യത്തെ പരമ്പര ചെയ്യാൻ കുറെ പ്രമുഖ ചാനലുകളിൽ കയറി ഇറങ്ങിയിരുന്നു. ആദ്യം അവരൊന്നും സ്വീകരിച്ചില്ലെന്നും, അവരുടെ ഒക്കെ ഭാവം അഭിനയിച്ചാൽ പോരെ എന്തിനാണ് എഴുതുന്നത് എന്നായിരുന്നുവെന്നും സംഗീത കൂട്ടിച്ചേർത്തു. ഒടുവിൽ, മഴവിൽ മനോരമയിൽ സീരിയൽ സംപ്രേക്ഷണം ചെയ്തതോടെ അന്ന് അവഗണിച്ചവർ പോലും തന്നെ തിരിച്ചു വിളിച്ചതായും സംഗീത കൂട്ടിച്ചേർത്തു.
അവഗണിച്ച ആ ചാനലുകൾക്ക് വേണ്ടി പിന്നീട് ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട് എന്നും സംഗീത പറഞ്ഞു. കല്യാണം എന്നത് ഞാൻ വേണ്ട എന്ന് വെച്ചതോ അതിനെ കുറിച്ച് ചിന്തിക്കാത്തതോ അല്ല. ഓർത്തു വെയ്ക്കാൻ മാത്രമുള്ള പ്രാധാന്യം പോലും താൻ അതിനു നൽകിയില്ല എന്നതാണ് സത്യം. വീട്ടിൽ നിന്ന് ഒരുപാട് നിർബന്ധിച്ചിരുന്നു. പിന്നീട് ആയപ്പോ അവർക്കു തന്നെ നിർബന്ധിച്ചിട്ട് കാര്യം ഇല്ല എന്ന് തോന്നിയപ്പോൾ നിർത്തിയതാണെന്് നടി വെളിപ്പെടുത്തി. പ്രണയ ബന്ധങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തി.
പ്രണയം ഇല്ലായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ഒരുപാട് പ്രണയം ഉണ്ടായിരുന്നെന്നും എല്ലാവരുടെ പേര് എണ്ണി പറയാനും കഴിയില്ല. കാരണം ഒരാളുടെ പേര് വിട്ടു പോയാൽ അവർക്കു അത് വിഷമം ആവില്ലേ എന്ന് ചിരിയോടെ സംഗീത ചോദിച്ചു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഒരുപാട് പ്രണയാഭ്യർത്ഥനകൾ വന്നിട്ടുണ്ട് എന്നും സംഗീത മോഹൻ പറഞ്ഞു.