മലയാളി സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ മുഖമാണ് സംഗീതയുടേത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒറ്റ ചിത്രം മതി സംഗീതയെ മലയാളികള്‍ ഓര്‍ക്കാന്‍. ഈ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംഗീത.
മലപ്പുറം സ്വദേശിയായ സംഗീത മാധവന്‍നായരുടെയും പത്മയുടെയും മകളായിട്ടാണ് ജനിച്ചത്. അച്ഛന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പിന്നീട് ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. 1978 ല്‍ സ്‌നേഹിക്കാന്‍ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചേക്കേറിയത്.
അനിയന്‍ ബാവ ചേച്ചന്‍ ബാവ, വാഴുന്നോര്‍, ക്രൈം ഫയല്‍ തുടങ്ങി ഒത്തിരി ഹിറ്റ് മലയാള ചിത്രങ്ങളില്‍ താരം അഭിനയിച്ചപു. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് താരം തെളിയിച്ചു.
ഒരു നീണ്ട ഇടവേളക്ക് ശേഷം ചാവേര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാവുകയാണ് സംഗീത. ഇപ്പോഴിതാ തന്റെ മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുകയാണ് സംഗീത. ടിനുവിന്റെ മേക്കിങ് ഒത്തിരി ഇഷ്ടപ്പെട്ടതുകൊണ്ടാണ് താന്‍ ഈ ചിത്രം തെരഞ്ഞെടുത്തതെന്ന് സംഗീത പറയുന്നു.
താന്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന സമയത്ത് ഒത്തിരി കോളുകളൊക്കെ വരുന്നുണ്ടായിരുന്നു.താന്‍ ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ചാവേറിലെ റോളെന്നും ഇനി സിനിമയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും തന്നെ പുറത്തുവെച്ചൊക്കെ കാണുമ്പോള്‍ എല്ലാവരും ശ്യാമളയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും സംഗീത പറയുന്നു.
അത് കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ട്. താന്‍ ഇതുവരെ അവതരിപ്പിച്ചതെല്ലാം തന്നേക്കാള്‍ പ്രായം കൂടിയ കഥാപാത്രങ്ങളാണ്. ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പ്രായം 19 ആണെന്നും അതുകണ്ടിട്ട് പലരും കരുതിയത് തനിക്ക് നല്ല പ്രായമുണ്ടെന്നാണെന്നും സംഗീത പറയുന്നു.