ഒരുകാലത്ത് സീരിയലില്‍ നിറഞ്ഞുനിന്ന താരമാണ് സംഗീത മോഹന്‍. നിലവില്‍ അഭിനയത്തില്‍ നിന്നും മാറിനിന്ന് കഥ എഴുതേണ്ട തിരക്കിലാണ് സംഗീത. ഇതിനിടെ നിരവധി പരമ്പരകളുടെ കഥ എഴുതിയിട്ടുണ്ട് സംഗീത . ഇപ്പോഴിതാ നടിയുടെ അമ്മയുടെ വിയോഗ വാര്‍ത്തയാണ് പുറത്തുവന്നത്.
നടി ജീജ സുരേന്ദ്രന്‍ ആണ് സംഗീതയുടെ ‘അമ്മ അന്തരിച്ച വാര്‍ത്ത അറിയിക്കുന്നത്. ‘അഭിനേത്രിയും തിരക്കഥാകൃത്തുമായ ശ്രീമതി സംഗീത മോഹന്റെ മാതാവ് ജയകുമാരി (വയസ് – 72) അന്തരിച്ച വിവരം അറിയിക്കുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് (20/08/2023) വൈകിട്ട് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.ആദരാഞ്ജലികള്‍’, ജീജ കുറിച്ചു.
പിഎസ്‌സി ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു സംഗീതയുടെ അമ്മ ജയകുമാരി. ഇവര്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീത അഭിനയത്തിലേക്ക് എത്തുന്നത്. അച്ഛനും അമ്മയും സര്‍ക്കാര്‍ സേവനത്തില്‍ ഉള്ളതുകൊണ്ട് സംഗീതയും അങ്ങനെ എത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. എങ്കിലും നടിയുടെ ആദ്യ പരസ്യ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി അമ്മ എത്തിയിരുന്നു.
താരത്തിന്റെ ആത്മസഖി എന്ന പരമ്പര ഹിറ്റായതോടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിലുള്ള ആത്മവിശ്വാസം സംഗീതയ്ക്ക് കൂടിയത്. ഇപ്പോള്‍ നിരവധി സീരിയലിന്റെ കഥ സംഗീത എഴുതുന്നുണ്ട്. താരം അഭിനയത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തനിക്ക് എഴുതാനുള്ള കഴിവിനെ പരമാവധി സംഗീത ഉപയോഗപ്പെടുത്തി , താരത്തിന്റെ ആഗ്രഹത്തിന് അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് നല്‍കിയത്.
Also readനുണ പറയാത്ത ഒരേ ഒരു നടി അവര് മാത്രമാണ്; കങ്കണയെ പുകഴ്ത്തി നടി സോമി അലി
ഇപ്പോഴിതാ സംഗീതയുടെ അമ്മയുടെ വിയോഗവാര്‍ത്ത പുറത്തു വന്നപ്പോള്‍ ഇതിനെ എങ്ങനെ സംഗീത മറികടക്കും എന്നാണ് ആരാധകര്‍ ചോദിക്കുന്നത് .