പല നടിമാരും വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ മടിക്കുന്ന ചില വേഷങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് വേശ്യയുടെ വേഷം. പ്രത്യേകിച്ച് സിനിമകളില്‍ സജീവമാകുന്ന മലയാളം നടിമാര്‍. പക്ഷെ വിവാഹത്തിന് ശേഷം ഒരു വേശ്യയുടെ വേഷം അഭിനയിച്ച നടിയാണ് മുന്‍ അവതാരികയും കസ്തുരിമാനില്‍ നല്ലൊരു വേഷവും ചെയ്ത സാന്ദ്ര. സൂര്യ ടിവിയും കിരണ്‍ ടിവിയുമായിട്ടായിരുന്നു സാന്ദ്രയുടെ പരിപാടികള്‍.
മലയാളത്തില്‍ സജീവമായിരുന്നില്ലെങ്കിലും തമിഴ് സിനിമകളില്‍ സാന്ദ്ര വേഷങ്ങള്‍ ചെയ്തിരുന്നു. അടുത്തതായി ജ്യോതിക നായികയാകുന്ന ചിത്രം ആണ് സാന്ദ്രയുടേത്. വിവാഹശേഷം അഭിനയം ഉപേക്ഷിക്കാനിരുന്ന സാന്ദ്രക്ക് ഭര്‍ത്താവും കുടുംബവും പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ വിവാഹശേഷം ഒരു വേശ്യയുടെ വേഷം ചെയ്യാന്‍ തനിക്ക് ധൈര്യം ലഭിച്ചു എന്ന് സാന്ദ്ര പറയുന്നു.
വിവാഹത്തിന് ശേഷം അഭിനയിക്കുന്നില്ല എന്നായിരുന്നു എന്റെ തീരുമാനം. രണ്ട് വര്‍ഷം വെറുതേയിരുന്നു. ഭര്‍ത്താവ് പ്രജിന്‍ മീഡിയ ഫീല്‍ഡിലാണ്, അദ്ദേഹവും അവതാരകനാണ്. കല്യാണം കഴിഞ്ഞ സമയത്ത് ഒരു സീരിയലിലേയ്ക്ക് ക്ഷണം വന്നപ്പോള്‍ ചെയ്യുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചു. പക്ഷേ പ്രജിന്‍ എനിക്ക് പ്രചോദനം നല്‍കി. ഒരു കഴിവുള്ളപ്പോള്‍ വെറുതെ കളയരുത് എന്ന് ഉപദേശിച്ചു. വിവാഹം ഒന്നിനും തടസ്സമല്ലെന്ന് പറഞ്ഞു. പ്രജിന്റെ പിന്തുണയാണ് എന്നെ വീണ്ടും സിനിമയില്‍ എത്തിച്ചത്.
വിവാഹത്തിന് ശേഷം സിവപ്പു എനക്ക് പുടിക്കും എന്ന ഒരു സിനിമ ചെയ്തു. ഒരു വേശ്യയുടെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സാധാരണ വിവാഹത്തിന് ശേഷം അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ നമ്മുടെ സമൂഹം അനുവദിക്കില്ല. വളരെ മനോഹരമായ ഒരു ചിത്രമായിരുന്നു അത്. ഗ്ലാമര്‍ വേഷം അല്ലായിരുന്നു. വളരെ ശക്തയായ കഥാപാത്രമായിരുന്നു.
ഒരുപാട് നിരൂപക പ്രശംസ നേടിയ വേഷമായിരുന്നു അത്. ആരും മോശം അഭിപ്രായം പറഞ്ഞില്ല. സിനിമാരംഗത്തു നിന്നു പലരും വിളിച്ച് അഭിനന്ദിച്ചു. വിവാഹം ജീവിതത്തിന്റെ ഭാഗമാണ്. അത് നമ്മുടെ കരിയറിന് തടസം അല്ല. അച്ഛനും അമ്മയും മാത്രമല്ല പ്രജിന്റെ മാതാപിതാക്കളും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. മാതൃഭൂമി ഓണ്‍ലൈനിന് കൊടുത്ത ഇന്റര്‍വ്യൂവിലാണ് നടിയുടെ വെളിപ്പെടുത്തല്‍.