മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിയിരിക്കുകയാണ് തൂവല്‍സ്പര്‍ശം. ചെറുപ്പകാലത്തു തന്നെ പിരിഞ്ഞു പോയ രണ്ട് സഹോദരിമാരുടെ കഥ പറയുന്ന തൂവല്‍സ്പര്‍ശം എന്ന പരമ്പര എല്ലാ റേറ്റിങ്ങ് ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര ബാബു.
മലയാള ടെലിവിഷന്‍ രംഗത്തേക്ക് ചോക്ലേറ്റ് എന്ന സീരിയലിലൂടെ കടന്നുവന്ന പുതുമുഖ താരമാണ് സാന്ദ്ര ബാബു. ഇതില്‍ സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചോക്ലേറ്റ് ഉണ്ടാക്കുന്ന പെണ്‍കുട്ടി. തനി നാടന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട സാന്ദ്രയെ ഇരുകൈയും നീട്ടി മലയാള കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്ക്രീനില്‍ തന്റെതായ ഒരു ഇടം നേടിയെടുക്കാനും ഈ കഥാപാത്രത്തിലൂടെ സാന്ദ്ര ബാബുവിനെ സാധിച്ചു. ചോക്ലേറ്റ് എന്ന സീരിയലിലെ മികച്ച അഭിനയത്തിലൂടെ ഏഷ്യാനെറ്റിലേക്കുള്ള ഒരു അവസരവും സാന്ദ്രക്ക് ലഭിച്ചു.
Also Read: വാപ്പച്ചി മരിച്ച ശേഷമാണ് അദ്ദേഹത്തെ കൂടുതല്‍ ഞാന്‍ അറിയുന്നത്, അബിയുടെ ഓര്‍മ്മകളില്‍ ഷെയിന്‍ നിഗം
ഇപ്പോള്‍ മികച്ച റേറ്റിങ്ങില്‍ സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന തൂവല്‍സ്പര്‍ശം എന്ന സീരിയലിലെ മുഖ്യ കഥാപാത്രമായ മാളുവായാണ് സാന്ദ്ര പ്രത്യക്ഷപ്പെടുന്നത്. രണ്ട് സഹോദരിമാരുടെ കഥ പറയുന്ന തൂവല്‍ സ്പര്ശത്തില് മാളു എന്ന ലേഡി റോബിന്‍ഹുഡ് എന്ന കഥാപാത്രം ആണ് സാന്ദ്ര ചെയ്യുന്നത്.
ഇപ്പോഴിതാ, തന്റെ പ്രണയവിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സാന്ദ്ര. പ്രണയിക്കാത്തവരായോ പ്രണയിക്കാന്‍ ആഗ്രമില്ലാത്തവരായോ ആരും ഉണ്ടാകില്ലെന്ന് മഹിളാരത്നം മാഗസിന് നല്കിയ അഭിമുഖത്തില്‍ നടി പറയുന്നു. എല്ലാവരും നല്ലൊരു പ്രണയം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും നടി പറയുന്നു.
പക്ഷേ ചില പ്രണയങ്ങള്‍ വഴി മാറി പോകാം. കയ്പ്പേറിയ പ്രണയ ബന്ധങ്ങളാണ് ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത്. പ്രണയം രണ്ടു പേരുടെയും നല്ലതിനു വേണ്ടിയാണെന്നും രണ്ട് പേരുടെയും ഉയര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടിയായിരിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.
അങ്ങനെയാണ് പ്രണയം എങ്കില്‍ വളരെ നല്ലത് എന്നാണ് തന്റെ അഭിപ്രായമെന്നും പ്രണയിക്കുന്ന രണ്ട് മനസ്സുകള്‍ക്ക് എന്നും എപ്പോഴും ഒരു ഊര്‍ജ്ജം കൂടുതലായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു. പ്രണയിച്ച് വിവാഹം കഴിക്കണം എന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും സാന്ദ്ര ബാബു പറയുന്നു.
കല്യാണം കഴിക്കണം എന്ന് ആഗ്രഹമുള്ളത് എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ്. കുറച്ചു വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബന്ധമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ് നല്ലതെന്നും നടി കൂട്ടിച്ചേര്‍ത്തു.