1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വര്‍മ്മ. തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ പഠിക്കുമ്പോാഴാണ് സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.
പിന്നീട് വാഴുന്നോര്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തല്‍, തെങ്കാശിപ്പട്ടണം, നാടന്‍പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, സായ്വര്‍ തിരുമേനി, മേഘസന്ദേശം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, കുബേരന്‍, മേഘമല്‍ഹാര്‍ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളില്‍ സംയുക്ത നായികയായി വേഷമിട്ടു.
പല സൂപ്പര്‍ താരങ്ങളുടെയും നായികയായി ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ സംയുകത തന്റെ റിയല്‍ ലൈഫ് നായകനായി കണ്ടുപിടിച്ചത് സിനിമാ പ്രേമികളുടെ പ്രിയതാരം ബിജുമേനോനെ ആണ്. വിവാഹശേഷം ഒത്തിരി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും താരം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു.
കുടുംബിനിയായി ജീവിക്കാനായിരുന്നു സംയുക്ത തീരുമാനിച്ചത്. സോഷ്യല്‍മീഡിയയില്‍ സംയുക്ത പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ സംയുക്ത പങ്കുവെച്ചിരിക്കുന്ന ഒരു യോഗ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്ന നിങ്ങളുടെ വലിയൊരു ശക്തിയാണെന്നും ചെറിയൊരു ബ്രേക്കിന് ശേഷം ഞാന്‍ വീണ്ടും മാറ്റില്‍ എന്ന ക്യാപ്ഷനോടെയാണ് സംയുക്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയില്‍ അതീവ സന്തോഷവതിയായാണ് സംയുക്തയെ കാണാന്‍ കഴിയുന്നത്. ആരാധകര്‍ ഒന്നടങ്കം ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.