ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, യമണ്ടന്‍ പ്രേമകഥ തുടങ്ങി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകരുടെ കൈയ്യടി നേടി.
ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്ത മേനോന്‍ അവിടേയും മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. ധനുഷിനൊപ്പമായിരുന്നു തമിഴിലെ അരങ്ങേറ്റം. തെലുങ്ക് സിനിമയിലും സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് സംയക്ത ഇപ്പോള്‍.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നടി. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബൂമറാംഗ് ആണ് സംയുക്ത അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുകാണ് സംയുക്ത.
താന്‍ ഇപ്പോള്‍ വലിയ സിനിമകളാണ് ചെയ്യുന്നത്. 35 കോടി സിനിമയാണ് ചെയ്യുന്നതെന്നും തനിക്ക് തന്റേതായ കരിയര്‍ ഉണ്ടെന്നും അത് തനിക്ക് നോക്കണമെന്നും സംയുക്ത പറഞ്ഞതായി നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. ഇതിലാണ് താരത്തിന്റെ പ്രതികരണം.
താന്‍ ഒരിക്കലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് മാത്രമേ പ്രൊമോഷന്‍ ചെയ്യുകയുള്ളൂവെന്ന് പറഞ്ഞിരുന്നില്ല. ബൂമറാംഗ് എന്നത് 2019ല്‍ ഏറ്റെടുത്ത് ചിത്രമായിരുന്നുവെന്നും അത് നീണ്ടുപോയെന്നും മറ്റൊരു ചിത്രത്തിന്റെ ഷെജ്യൂള്‍ വരെ മാറ്റിവെച്ചാണ് ആ ചിത്രം ചെയ്തുതീര്‍ത്തതെന്നും സംയുക്ത പറയുന്നു.
വിരുപാക്ഷയുടെ അവസാന ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ബൂമറാഗിന്റെ പ്രൊമോഷന്‍ വെച്ചിരുന്നത്. തന്നോട് പ്രൊമോഷന്‍ തുടങ്ങുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നും ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കേണ്ട അവസ്ഥ വന്നപ്പോള്‍ താന്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ചുവെന്നും സംയുക്ത കൂട്ടിച്ചേര്‍ത്തു.