പഴയ സൗഹൃദങ്ങള്‍ പൊടിതട്ടിയെടുത്ത് സംവൃത, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്തിനെയും ജയസൂര്യയെയും കണ്ട സന്തോഷം പങ്കുവെച്ച് താരസുന്ദരി

100

പ്രമുഖ നടന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഹിറ്റ് മേക്കര്‍ ലാല്‍ ജോസ് ഒരുക്കിയ രസികന്‍ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് കൊണ്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരസുന്ദരിയാണ് സംവൃത സുനില്‍. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങള്‍ എത്തുകയായിരുന്നു.

Advertisements

ഒരേ സമയം മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജാക്കന്‍മാര്‍ക്കും അതേ പോലെ യുവതാരങ്ങള്‍ക്കും ഒപ്പം സംവൃതയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂയെ മലയാളികളുടെ പ്രിയ നടിയായി മാറിയ സംവൃത സുനില്‍ 2012ലാണ് വിവാഹിതയാകുന്നത്. അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു.

Also Read: അമ്മയ്ക്ക് ഒരു കോടി കടമുണ്ടായിരുന്നു, മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ഓടി നടന്ന് വീട്ടി, ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മയെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്‌സ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയായിരുന്നു താരം എടുത്തത്.

അതേ സമയം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ല്‍ സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെ ത്തിയിരുന്നു. ബിജു മേനോന്‍ ആയിരുന്നു ഈ സിനിമയില്‍ സംവൃതയുടെ നായകന്‍ ആയി എത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തുടക്കം കുറിക്കാനിരുന്ന സംവൃത താന്‍ മെയിന്‍ ക്യാരക്ടര്‍ ചെയ്യേണ്ടിയിരുന്ന മറ്റൊരു നടക്കാതെ പോയ സിനിമയെക്കുറിച്ചും സംസാരിച്ചിരുന്നു.

Also Read: മണിക്കുട്ടനെ ജീവിതത്തില്‍ നിന്ന് ഞാന്‍ ഡിലീറ്റ് ചെയ്തു, സഹതാപം മാത്രം, സിനിമയില്‍ മാത്രമല്ല, അയാള്‍ ജീവിതത്തിലും അഭിനയിക്കുന്ന ആള്‍; സൗഹൃദം അവസാനിപ്പിച്ചതിനെ കുറിച്ച് ഡിംപല്‍ ഭാല്‍

ആദ്യ സിനിമയില്‍ നായികയായി എത്തുന്നത് സിനിമയില്‍ വരണമെന്ന ആഗ്രഹത്തോടെ ആയിരുന്നില്ലെന്നാണ് നടി പറയുന്നു. ഇതിന് കാരണം താന്‍ സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന സമയം മുടങ്ങി പോയ രണ്ട് ചിത്രങ്ങള്‍ ആണെന്നും സംവൃത പറഞ്ഞിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് സംവൃത. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നും നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ സംവൃത തന്റെ സിനിമാ സുഹൃത്തുക്കളെയെല്ലാം കണ്ട് പരിചയം പുതുക്കുന്നതിന്റെ തിരക്കിലാണ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഇന്ദ്രജിത്തിനെയും പൂര്‍ണിമയെയും കണ്ട സന്തോഷം കഴിഞ്ഞ ദിവസം സംവൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരദമ്പതിമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് നടി പങ്കുവെച്ചത്.

ഇന്ദ്രജിത്തിനേയും പൂര്‍ണ്ണിമയേയും കണ്ടതിന് ശേഷം നടനും സുഹൃത്തുമായ ജയസൂര്യയേയും കുടുംബത്തേയും കാണാന്‍ സംവൃത പോയിരുന്നു. ‘ജയേട്ടനൊപ്പം സമയം ചിലവഴിക്കുന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണെന്നാണ്’ സംവൃത ജയസൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംവൃത സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ലാല്‍ ജോസിനെയും നടി കണ്ടിരുന്നു. ഇപ്പോള്‍ ഫോട്ടോഷൂട്ടുമായി തിരക്കിലാണ് സംവൃത.

Advertisement