സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന് എന്നതിലുപരി ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരില് ഒരാളാണ് ദുല്‍ഖര്‍ സല്‍നാന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുല്‍ഖര്‍ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത.
ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചത് മുതല്‍ തന്നെ കിംഗ് ഓഫ് കൊത്ത വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെ ലുക്ക് കണ്ട് അമ്പരന്ന ആരാധകര്‍ താരത്തിന്റെ ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിറ്റുകള്‍ ഒരുക്കിയ ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ തന്നെയാണ്.
സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായി എത്തുന്നത് സമാന്തയായിരിക്കും. തെന്നിന്ത്യന്‍ സിനിമയിലെ താരറാണി സാമന്ത മലയാള സിനിമയില്‍ എത്തുന്നുവെന്നറിഞ്ഞതോടെ ഇരട്ടി ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍.
നേരത്തെ ദുല്‍ഖറും സമാന്തയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മഹാനടി എന്ന കീര്‍ത്തി സുരേഷ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അതേസമയം, നടന് ദുല്‍ഖറും സമാന്തയും ഒരു മലയാള ചിത്രത്തില്‍ നായകനും നായികയും ആവുകയാണെന്ന വാര്‍ത്ത ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
നടി ഐശ്വര്യ ലക്ഷ്മിയായിരിക്കും കിംഗ് ഓഫ് കൊത്തയില്‍ നായിക എന്ന തരത്തിലും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് ഇന്ന് ഐശ്വര്യയും. ദുല്‍ഖറും ഐശ്വര്യയും ഇതുവരേയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.