കഠിനമായ ആറ് മാസങ്ങളാണ് കടന്ന് പോയതെന്ന് നടി സാമന്ത; താരത്തിന്റെ ചികിത്സാ വിവരങ്ങളും പുറത്ത്

106

തെന്നിന്ത്യയിലെ സൂപ്പർ കൂൾ നടിയാണ് സാമന്ത്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും,നൃത്തത്തിന്റെ കാര്യത്തിലാണെങ്കിലും സാമന്തയെ വെല്ലാൻ ആരുമില്ല എന്ന് തന്നെ പറയേണ്ടി വരും. സാമന്തയുടെ ജീവിതവും, പ്രണയവും, പ്രണയതകർച്ചകളും എല്ലാം തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. നടൻ നാഗചൈതന്യക്കൊപ്പമുള്ള പ്രണയവും, വിവാഹവും ആരാധകർ ആവേശത്തോടെയാണ് നോക്കി കണ്ടത്.

ഉരുവരുടെയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ പ്രൗഢ ഗംഭീരമായിട്്ിരുന്നു ഇരുവരുടെയും വിവാഹം നടത്തിയത്. എന്നാൽ വിവാഹ ജീവിതം പ്രതീക്ഷിച്ച പോലെ വിജയം കണ്ടില്ല. വിവാഹം പോലെ തന്നെ വിവാഹമോചനവും വാർത്തകളിൽ ഇടം പിടിച്ചു. നാഗ ചൈതന്യയുമായി അഞ്ച് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്ടോബർ 2021ലാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷമാണ് സാമന്ത് മയോസൈറ്റീസ് എന്ന രോഗത്തിന്റെ പിടിയിലാണെന്ന് ആരാധകർ അറിയുന്നത്.

Advertisements

Also Read
വ്യക്തി എന്ന നിലയിൽ എന്നെ സ്വയം പാകപ്പെടുത്തിയത് അവിടെയുള്ള ദിവസങ്ങളായിരുന്നു; സിനിമയിൽ കണ്ടത് നേരിട്ട് അനുഭവിക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് ശാലുമേനോൻ

രോഗവും, ചികിത്സയുമായി താരം മുന്നോട്ട് പോകുന്നതിനിടക്ക് അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ കടന്നുപോയത് കഠിനമായ ആറ് മാസങ്ങളിലൂടെയായിരുന്നു എന്ന് കാണിച്ച് താരം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ചികിത്സാ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഹെപർബറിക് തെറാപ്പിയാണ് നടി ചെയ്യുന്നത്. ശരീരത്തിലേക്ക് ശുദ്ധമായ ഓക്‌സിജൻ എത്തിക്കുന്ന പ്രക്രിയയാണിത്.

സാധാരണ ശ്വസിക്കുമ്‌ബോൾ ശരീരത്തിനുള്ളിലേക്ക് കലരുന്ന വിഷാംശം നിറഞ്ഞ വായുവിന് പകരം ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ ശുദ്ധ വായു എത്തിക്കുന്നു. ദിവസം രണ്ട് മണിക്കൂറോളം ഈ ചികിത്സ നീണ്ടു നിൽക്കും. സാധാരണയേക്കാൾ മൂന്നിരട്ടി എയർ പ്രഷറിലാണ് ഓക്‌സിജൻ ശ്വാസകോശത്തിലേക്കെത്തിക്കുക.. ശരീരത്തിലെ വിഷാംശം പുറംതള്ളാനും റേഡിയേഷനുശേഷം പഴയ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കാനുമെല്ലാം ഈ തെറാപ്പി ഫലപ്രദമാണ്.

Also Read
വിവാദങ്ങൾ വിളിച്ച് വരുത്തി ഉർഫി; ഇക്കുറി കുർകുറെയുമായി താരം; കുർകുറെ വസ്ത്രത്തിൽ കാണേണ്ടി വന്നില്ലല്ലോ എന്ന് ആരാധകർ
ഇതിനു പുറമെ മറ്റ് ചികിത്സകളിലൂടെയും സാമന്ത കടന്ന് പോകുന്നുണ്ട്. പേശികളെയാണ് മയോസിറ്റിസ് കാര്യമായി ബാധിക്കുക. കടുത്ത വേദനയും അനുഭവപ്പെടാം. രോഗത്തെ പിടിച്ച് നിർത്താൻ ഒരുപരിധി വരെ സാമന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്

Advertisement