നാടുവാഴികളിലെ മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടിയെ ഓര്‍മ്മയുണ്ടോ, രൂപിണിയുടെ ജീവിതത്തില്‍ സംഭവിച്ചത്

668

രൂപിണി സിനിമാലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ്. ഒത്തിരി ആരാധകരാണ് താരത്തിന് ഇന്നും ഉള്ളത്. അഭിനയ മികവുകൊണ്ട് തന്നെയാണ് മലയാളസിനിമകളിലും മറ്റു ഭാഷകളിലും രൂപിണി തിളങ്ങിയത്.

Advertisements

രൂപിണി ചെയ്ത എല്ലാ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുകയാണ്. ബാല താരമായി സിനിമയില്‍ അരങ്ങേറ്റം കിറിച്ച രൂപിണി വലുതായപ്പോള്‍ നായികാവേഷത്തിലാണ് എത്തിയത്.

Also Read: ജീവിതം അവസാനിപ്പിക്കാന്‍ പോലും പലപ്പോഴും തോന്നി, അപ്പോഴൊക്കെ പിടിച്ച് നിന്നത് മക്കള്‍ കാരണം, അമ്പിളി ദേവി പറയുന്നു

രൂപിണി ആദ്യമായി നായികാവേഷത്തില്‍ എത്തിയത് കൂലിക്കാരന്‍ എന്ന തമിഴ് സിനിമയിലാണ്. താരരാജാവ് മോഹന്‍ലാല്‍ നായകനായ നാടുവാഴികള്‍ എന്ന ചിത്രത്തിലും രൂപിണി നായികയായി തിളങ്ങി.

ഇപ്പോഴിതാ രൂപിണിയുടെ ജീവിത കഥ പറയുന്ന ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു രൂപിണിയുടെ വിവാഹം, മോഹന്‍കുമാര്‍ റാണായായിരുന്നു രൂപിണിയുടെ ഭര്‍ത്താവ്.

Also Read; ആ ഒരേയൊരു ചീത്തപ്പേര് മാത്രമേ എനിക്ക് കേൾക്കേണ്ടി വന്നിട്ടുള്ളൂ, ഭാമ അന്ന് വെളിപ്പെടുത്തിയത്

എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. എട്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇതിന് ശേഷം മകളുമൊത്ത് കഴിയുകാണ് രൂപിണി. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മിനി സ്‌ക്രീനിലും തിളങ്ങുകയാണ്.

നല്ല അവസരങ്ങള്‍ തേടിയെത്തുകയാണെങ്കില്‍ താന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്ന് രൂപിണി പറയുന്നു. രൂപിണിയുടെ യഥാര്‍ത്ഥ പേര് കോമള്‍ മഹുവകര്‍ എന്നാണ്. എന്നാല്‍ രൂപിണി എന്ന പേരിലാണ് താരം സിനിമാലോകത്ത് അറിയപ്പെടുന്നത്.

Advertisement