പരസ്പരത്തിലൂടെ മനസ് കീഴടക്കിയ റൂബി! പ്രിയതമനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പുറത്ത്; വിശേഷമെന്ത് എന്ന് തിരക്കി ആരാധകര്‍

217

ആരാധകരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ സ്വന്തമാക്കിയ താരമാണ് റൂബി ജ്യുവല്‍ എന്ന റൂബി അസീസ്. ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൂടെയാണ് റൂബി തിളങ്ങിയത്. പരമ്പരയില്‍ സുചിത്ര എന്ന കഥാപാത്രത്തെയാണ് റൂബി അവതരിപ്പിച്ചത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന പരമ്പരയിലാണ് റൂബി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇതിന് മുന്‍പ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഇന്ദിര എന്ന പരമ്പരയിലും റൂബി തിളങ്ങിയിരുന്നു. മാത്രമല്, ചാനല്‍ അവതാരകയായും താരം ശ്രദ്ധേയമായി. ഇപ്പോഴിതാ റൂബിയുടെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

Advertisements

ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങളാണ് റൂബി പങ്കുവെച്ചിരിക്കുന്നത്. ഒന്നാം വിവാഹ വാര്‍ഷികം പ്രിയതമനൊപ്പം ആഘോഷിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ഇവ വൈറലാവുകയാണ് ഇപ്പോള്‍. റൂബി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

വളരെ ലളിതമായാണ് താരദമ്പതികളുടെ വാര്‍ഷികാഘോഷം. കറുത്ത നിറത്തിലുള്ള ഡ്രസണിഞ്ഞായിരുന്നു ഇരുവരും ഫോട്ടോയില്‍ എത്തിയിരിക്കുന്നത്. കേക്ക് കട്ട് ചെയ്യുന്നതും ഫോട്ടോകളും എല്ലാം ചേര്‍ത്ത വീഡിയോ റൂബി ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കുകയായിരുന്നു.

ALSO READ- എന്റെ പെണ്ണ് ഗര്‍ഭിണി ആണെങ്കില്‍ ഞാന്‍ അറിയിക്കാമെന്ന് ഷെബിന്‍; ഒളിച്ചോടിയതുകൊണ്ട് വീട്ടുകാര്‍ സ്വീകരിക്കില്ല, നാട്ടുകാര്‍ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നതെന്ന് പൊന്നു

ഇന്ദിര, പരസ്പരം പരമ്പരകള്‍ക്ക് പുറമെ സൂര്യയില്‍ ഗുലുമാല്‍ എന്ന പരിപാടിയിലും കൊച്ചു ടിവി സഫാരി ചാനലിലും അവതാരകയായി റൂബി എത്തിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 21നായിരുന്നു റൂബി അജാസിനെ വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും അന്ന് വൈറലായിരുന്നു.

സിനിമ മേഖലയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്യുകയാണ് അജാസ്. പ്രണയ വിവാഹമാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മാട്രിമോണിയല്‍ വഴി വന്ന ബന്ധമാണ് അജാസിന്റേതെന്ന് എന്ന് റൂബി വെളിപ്പെടുത്തിയിരുന്നു.

ALSO READ- ഞാന്‍ എന്റെ ജോലിയാണ് ചെയ്തത്; സ്വാസികയുടെ എ പടം എന്നായിരുന്നു സിനിമ ഇറങ്ങുന്നതിന് മുന്‍പ് പറഞ്ഞിരുന്നത്; അതുമാറ്റി പറയുമെന്ന് സ്വാസിക

തന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ അജാസ് തന്നെ അപ്രോച്ച് ചെയ്യുകയായിരുന്നു. പിന്നീട് ഇന്‍സ്റ്റയില്‍ ഡയറക്ടായി മെസെജ് ചെയ്യുകയും ചെയ്തിരുന്നു. കുടുംബത്തെ വീട്ടിലേക്ക് അയക്കട്ടെ എന്ന് അജാസാണ് ആദ്യം ചോദിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ വിവാഹത്തിലേക്ക് എത്തിയതെന്നും റൂബി പറഞ്ഞിരുന്നു.

ഏറെ പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. താരത്തിന്റെ പുതിയ പരമ്പര ഉടനെ സംപ്രേക്ഷണം ആരംഭിക്കും എന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

Advertisement