ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി റോജ. ചെമ്പരത്തി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം റോജ അഭിനയിച്ചിട്ടുണ്ട്.
ചില മലയാള സിനിമകളിലും റോജ വേഷമിട്ടിട്ടുണ്ട്. 1997 ല്‍ പുറത്തിങ്ങിയ സുരേഷ് ഗോപി നായകനായ ഗംഗോത്രി, രാജസേനന്‍ ജയറാം ടീമിന്റെ മലയാളായി മാമന് വണക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ജ്മനപ്യാരി എന്നിവയാണ് റോജ അഭിനയിച്ച മലയാള ചലച്ചിത്രങ്ങള്‍.
സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമാണ് റോജ. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതോടെ തനിച്ചായ 10ാം ക്ലാസ്സുകാരി പി പുഷ്പകുമാരിയെ ഏറ്റെടുത്ത് പഠിപ്പിച്ച് വളര്‍ത്തുന്നത് റോജയാണ്. കുട്ടിയുടെ ചെലവുകളെല്ലാം റോജയാണ് വഹിക്കുന്നത്.
പഠനത്തില്‍ മിടുക്കിയായ പുഷ്പകുമാരി നീറ്റ് എക്‌സാമില്‍ ഉന്നത വിജയം നേടി തിരുപ്പതി പദ്മാവതി വുമണ്‍സ് കോളേജില്‍ മെഡിസിന്‍ പഠിക്കാന്‍ ചേര്‍ന്നിരിക്കുകയാണ്. പുഷ്പകുമാരിയുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് റോജ. റോജയും ഭര്‍ത്താവും ചേര്‍ന്ന് പുഷ്പകുമാരിക്ക് അനുമോദന ചടങ്ങ് നടത്തിയിരിക്കുകയാണ് ഇപ്പോള്‍.
മകള്‍ ശരിക്കും ഞെട്ടിച്ചുവെന്നും കണ്ണുകള്‍ നിറയുകയാണെന്നും റോജ പറയുന്നു. ഇതുപോലുള്ള കുട്ടികള്‍ക്ക് വേണ്ടി ഇനിയും എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും റോജ പറയുന്നു.