‘എന്റെയും മകൻ ഋഷിയുടെയും ജീവിതത്തിലെ എല്ലാം തകിടം മറിഞ്ഞത് ഈ ദിവസത്തിലായിരുന്നു’; തുറന്നുപറഞ്ഞ് നടി രോഹിണി

800

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് നടി രോഹിണി. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി രോഹിണി മാറിയിരുന്നു.

സഹനടിയായും ക്യാരക്ടർ റോളുകളിലും ഇപ്പോഴും വിവിധ ഇൻഡസ്ട്രികളിൽ സജീവമാണ് രോഹിണി. മലയാളത്തിൽ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. ബാഹുബലി സീരീസ് ഉൾപ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളിൽ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി.

Advertisements

ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതൽ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും താരം തിളങ്ങിയിച്ചുണ്ട്. എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു രോഹിണി സിനിമാ രംഗത്ത് തിളങ്ങിയത്.

ALSO READ- ടൈപ്പ് കാസ്റ്റാവാൻ താൽപര്യമില്ല; വ്യത്യസ്ത വേഷത്തിനായി കാത്തിരുന്നതോടെ പത്ത് മാസമായി സിനിമ ഇല്ല; വിവാദത്തോട് രമ്യ സുരേഷ് പറയുന്നു

നടൻ റഹ്‌മാനുമായുള്ള ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് നടൻ രഘുവരനെ ആയിരുന്നു. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു.

അമിതമായ മ ദ്യ പാ നത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് ആയിരുന്നു 2008 ൽ രഘുവരന്റെ വിയോഗം. 1996 ലായിരുന്നു രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. രഘുവരൻ ല ഹ രി ക്ക് അടിമയാണെന്ന കാര്യം രോഹിണി തിരിച്ചറിഞ്ഞത് വിവാഹശേഷം ആയിരുന്നു.

ALSO READ- പണ്ട് മുതലേ പർദ്ദ ധരിക്കുന്ന ആളാണ് ഞാൻ; ഭർത്താവും മകളും ഒറ്റയ്ക്കാവുന്നത് സഹിക്കില്ല; ജീവിതത്തിലെ പുതിയ സന്തോഷം പങ്കിട്ട് സജിത ബേട്ടി

അമിതമായ ല ഹ രി ഉപയോഗം രഘുവരന്റെ കുടുംബ ജീവിതത്തെ ബാധിച്ചു. തുടർച്ചയായി രഘുവരനെ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നാൽ, ല ഹ രി ഉപയോഗത്തിനു കുറവുണ്ടായില്ല. ഒടുവിൽ എട്ട് വർഷങ്ങൾക്ക് ശേഷം 2004 ൽ രോഹിണി രഘുവരനുമായുള്ള ബന്ധം വേർപ്പെടുത്തി.

ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്. രഘുവരനും രോഹിണിക്കും ഒരു മകനുണ്ട്. വിവാഹമോചന ശേഷം രഘുവരന്റെ ല ഹ രി ഉപയോഗം കൂടി. 2008 ൽ രഘുവരൻ മ ര ണ ത്തിനു കീഴടങ്ങി. 2004 നവംബർ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയിൽ രഘുവരനും രോഹിണിയും വിവാഹമോചന കരാർ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരൻ തുടർന്നിരുന്നു. 2008ലാണ് മലയാളിയും നടനുമായ രഘുവരൻ ചെന്നൈയിൽ വച്ച് മരിക്കുന്നത്.

രഘുവരൻ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം പിന്നിടുകയാണ്. അദ്ദേഹത്തിന് മറ്റെന്തിനെക്കാളും വലുത് മദ്യമായിരുന്നുെവന്നും അതിനോടുള്ള ആസക്തിയിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ താൻ അക്കാര്യത്തിൽ പരാജയപ്പടുകയാണ് ഉണ്ടായതെന്നും താരം മുൻപും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭർത്താവിന്റെ മരണത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ താരം കുറിപ്പുമായി എത്തിയിരിക്കുകയാണ് രോഹിണി. തന്റെ ജീവിതത്തിൽ മാർച്ച് 19 എന്ന ദിവസം തുടങ്ങിയത് സാധാരണ പോലെ ആയിരുന്നുവെന്നും എന്നാൽ എല്ലാം പെട്ടെന്നാണ് മാറി മറഞ്ഞെന്നുമാണ് താരം കുറിക്കുന്നത്.

‘എന്റെയും മകൻ ഋഷിയുടെയും ജീവിതത്തിലെ എല്ലാം തകിടം മറിഞ്ഞത് ഈ ദിവസത്തിലായിരുന്നു. സിനിമയുടെ ഈ ഘട്ടം അദ്ദേഹം ഏറെ ഇഷ്ടപ്പെടുമായിരുന്നു. നടനെന്ന നിലയിൽ ഈ സമയം അദ്ദേഹം വളരെയധികം ഹാപ്പിയായിരുന്നേനെ’- എന്നുമാണ് രോഹിണി കുറിച്ചത്. നിരവധി ആരാധകരാണ് രഘുവരന്റെ ഓർമ്മകൾ കമന്റായി കുറിച്ചത്. എന്നും രഘുവരൻ പല കഥാ പാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ജീവിക്കുമെന്നാണ് രോഹിണിയോട് ആരാധകർ പറയുന്നത്.

Advertisement