ആ കാര്യങ്ങളൊന്നും പുറംലോകം അറിയേണ്ടെന്ന് കരുതിയിരുന്നു, എന്നാല്‍ രഘുവരന്‍ മരിച്ച് കിടക്കുമ്പോള്‍ പോലും പത്രക്കാര്‍ ഞങ്ങളെ വെറുതെ വിട്ടില്ല, തുറന്നുപറഞ്ഞ് രോഹിണി

320

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് നടി രോഹിണി. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി രോഹിണി മാറിയിരുന്നു.

Advertisements

സഹനടിയായും ക്യാരക്ടര്‍ റോളുകളിലും ഇപ്പോഴും വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമാണ് രോഹിണി. മലയാളത്തില്‍ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി.

Also Read: ദീപിക പദുകോണിന്റെ വസ്ത്രം കണ്ട് ഇത്രയും ചെറുതാവണോ എന്ന് ചിന്തിച്ച ഞാന്‍ ഇപ്പോള്‍ ധരിക്കുന്നത് ഷോര്‍ട്‌സ്, ഒത്തിരി മാറിയെന്ന് അനശ്വര രാജന്‍, വിവാദങ്ങളില്‍ പ്രതികരിച്ച് താരം

നടന്‍ റഹ്‌മാനുമായുള്ള ഗോസിപ്പുകള്‍ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് നടന്‍ രഘുവരനെ ആയിരുന്നു. സിനിമയില്‍ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

അടുത്തിടെ രഘുവരനെ കുറിച്ച് രോഹിണി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹം മരിച്ചുകിടക്കുമ്പോള്‍ പോലും പത്രക്കാര്‍ തങ്ങളെ വെറുതെ വിട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മരണവാര്‍ത്ത മകനെ അറിയിക്കുമ്പോള്‍ പത്രക്കാരോട് മാറിനില്‍ക്കാന്‍ പറഞ്ഞിരുന്നുവെന്നും സ്വകാര്യതയ്ക്ക് വേണ്ടിയായിരുന്നുവെന്നും രോഹിണി പറയുന്നു.

Also Read: ഇറച്ചിക്കടയുടെ ഉദ്ഘാടനമാണെന്നാണ് കരുതിയത്, സോഷ്യല്‍മീഡിയയിലെ മോശം ട്രോളുകളില്‍ പ്രതികരിച്ച് ഹണി റോസ്

രഘുവിനോടല്ല, താനും മകനും തോറ്റ് പോയത് അദ്ദേഹത്തിന്റെ മദ്യത്തോടുള്ള അഡിക്ഷനോടാണെന്നും രോഹിണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെ മദ്യത്തില്‍ നിന്നും വിട്ടുനിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ പരാജയപ്പെട്ടുപോയെന്നും രോഹിണി പറയുന്നു.

തങ്ങള്‍ വിവാഹമോചനത്തിന് ശേഷവും അടുത്തടുത്തുള്ള ഫ്‌ലാറ്റുകളില്‍ ജീവിക്കാന്‍ തീരുമാനിച്ചത് മകനുവേണ്ടിയായിരുന്നു. എന്നാല്‍ അക്കാര്യങ്ങളൊക്കെ നോക്കി വരുമ്പോഴേക്കും ഒത്തിരി വൈകിപ്പോയിരുന്നുവെന്നും രോഹിണി അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ പറഞ്ഞു.

Advertisement