വിമര്‍ശനം ഒന്നും ഇവിടെ ഏല്‍ക്കില്ല ; ബിക്കിനി ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍

3132

2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നു വന്ന നടിയാണ് റിമ കല്ലിങ്കൽ. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ശേഷം വേറിട്ട കഥാപാത്രം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഈ നടി നേടിയെടുത്തു.

Advertisements

ഇതിനൊപ്പം തന്നെ നടിയ്ക്ക് നേരെ വിമർശനവും വന്നിരുന്നു. റിമയുടെ വസ്ത്രധാരണയാണ് പലരെയും വേറുപ്പിച്ചത്. എന്നാൽ ഇതിനുള്ള മറുപടിയായി തന്റെ ഓരോ ചിത്രം പങ്കുവെച്ചു താരം എത്തി. ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് റിമ കല്ലിങ്കൽ.

ചിത്രത്തിൽ ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന നടിയെ കാണാം. സുഹൃത്ത് ദിയാ ജോണിയ്ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. നിരവധി സിനിമാ താരങ്ങളടക്കം ചിത്രത്തിന് കമന്റും ലൈക്കും അടിച്ച് എത്തി. എന്നാൽ ഇതിന് താഴെ പതിവ് പോലെ കണ്ടാൽ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകൾ വന്നു.

അതേസമയം ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

Advertisement